കൊച്ചി: തിരുവനന്തപുരം- മംഗലാപുരം എക്‌സ്പ്രസ് അങ്കമാലിക്ക് സമീപം പാളംതെറ്റിയതിനെ തുടര്‍ന്ന് 27 ട്രെയിനുകള്‍ റദ്ദാക്കി. 12 ബോഗികള്‍ മാറ്റി പാളം പൂര്‍വസ്ഥിതിയിലാക്കാന്‍ സമയമെടുക്കുമെന്നും നാളെ രാവിലെ ആറ് മണിയോടെ സര്‍വീസുകള്‍ പുനസ്ഥാപിക്കാനാകൂവെന്നും റെയില്‍വെ അധികൃതര്‍ പറഞ്ഞു. യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും. രാവിലെ 3.30ന് പോകേണ്ടിയിരുന്ന ചെന്നൈഎഗ്മോര്‍ ട്രയിന്‍ അപകടത്തെ തുടര്‍ന്ന് കാന്‍സല്‍ ചെയ്തു. ധന്‍ബാദ് എക്‌സപ്രസ്, നിലമ്പൂര്‍ പാസ്സഞ്ചര്‍, എറണാകുളം ഗുരുവായൂര്‍ പാസ്സഞ്ചര്‍ തുടങ്ങിയവയും കാന്‍സല്‍ ചെയ്തു. തിരുവനന്തപുരത്തു നിന്ന് യാത്രയാരംഭിക്കുന്ന വേണാട് എക്‌സ്പ്രസ് (16302), ജനശതാബ്ദി എക്‌സ്പ്രസ് (12076) എന്നിവ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.
മിക്ക സര്‍വീസുകളും റദ്ദാക്കിയതോടെ സംസ്ഥാനത്തെ വിവിധ റെയില്‍വെ സ്‌റ്റേഷനുകളിലെത്തിയ യാത്രക്കാര്‍ വലഞ്ഞു. കോഴിക്കോട് ഭാഗത്തേയ്ക്ക് പോകേണ്ട നൂറുകണക്കിന് ആളുകള്‍ റെയില്‍വേ സ്‌റ്റേഷനിലും പരിസരത്തുമായി കുടുങ്ങി കിടക്കുകയാണ്. ഈ ദിശയില്‍ യാത്ര മുടങ്ങിയവര്‍ക്കായി പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. എറണാകുളത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം പുനഃസ്ഥാപിക്കാന്‍ അഞ്ച് മണിക്കൂര്‍ എടുക്കും. യാത്ര തടസ്സപ്പെട്ടവര്‍ക്കായി ഒരു സ്‌പെഷല്‍ ട്രെയിന്‍ എറണാകുളം സൗത്ത് സ്റ്റേഷനില്‍നിന്ന് തെക്കോട്ട് പുറപ്പെടുന്നുണ്ട്. പുലര്‍ച്ചെ ഒന്നരയ്ക്ക് ശേഷം തീവണ്ടികള്‍ ഒന്നും ഈ ദിശയില്‍ യാത്ര ചെയ്യാത്തതിനാല്‍ സ്‌പെഷല്‍ വണ്ടിയില്‍ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.
റദ്ദാക്കിയ എക്‌സ്പ്രസ് ട്രെയിനുകള്‍ എറണാകുളം കണ്ണൂര്ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16305), കണ്ണൂര്‍ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് (16308), തിരുവനന്തപുരംഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, ഗുരുവായൂര്‍തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ്, ആലപ്പുഴകണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് (16307), കണ്ണൂര്‍എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16306). റദ്ദാക്കിയ പാസഞ്ചര്‍ ട്രെയിനുകള്‍ എറണാകുളംഗുരുവായൂര്‍ പാസഞ്ചര്‍ (56376), തൃശൂര്‍കോഴിക്കോട് പാസഞ്ചര്‍ (56603), ഷൊര്‍ണൂര്‍എറണാകുളം പാസഞ്ചര്‍ (56361), എറണാകുളംആലപ്പുഴ പാസഞ്ചര്‍ (56379), ആലപ്പുഴഎറണാകുളം പാസഞ്ചര്‍ (56384), എറണാകുളംഗുരുവായൂര്‍ പാസഞ്ചര്‍ (56370), പുനലൂര്‍ഗുരുവായൂര്‍ പാസഞ്ചര്‍ (56366), ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍ (56373/56043), തൃശൂര്‍ഗുരുവായൂര്‍ പാസഞ്ചര്‍ (56374/56044), ഗുരുവായൂര്‍എറണാകുളം പാസഞ്ചര്‍ (56371/56375), ഗുരുവായൂര്‍പുനലൂര്‍ ജംഗ് പാസഞ്ചര്‍ (56365). സ്റ്റേഷനുകളില്‍ പിടിച്ചിട്ട ട്രെയിനുകള്‍. ബാംഗ്ലൂര്‍കൊച്ചുവേളി എക്‌സ്പ്രസ്, ബാംഗ്ലൂര്‍ സിഎസ്ടി കന്യാകുമാരി എക്‌സ്പ്രസ്, നാഗര്‍കോവില്‍മംഗലാപുരം പരശുറാം എക്‌സ്പ്രസ്, ചെന്നൈതിരുവനന്തപുരം മെയില്‍, ചെന്നൈആലപ്പുഴ എക്‌സ്പ്രസ്, ഗുരുവായൂര്‍പുനലൂര്‍ പാസഞ്ചര്‍, തിരുവനന്തപുരംകോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ്, തിരുവനന്തപുരംഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്, അമൃത/നിലമ്പൂര്‍ രാജ്യറാണി, എഗ്മൂര്‍ഗുരുവായൂര്‍ എക്‌സ്പ്രസ്, നിസാമുദ്ദീന്‍ തിരുവനന്തപുരം എക്‌സ്പ്രസ്, നിസമുദ്ദീന്‍എറണാകുളം മംഗള എക്‌സ്പ്രസ്. വഴി തിരിച്ചുവിട്ട ട്രെയിനുകള്‍ തിരുവനന്തപുരംഗോരഖ്പൂര്‍ രപ്തിസാഗര്‍ എക്‌സ്പ്രസ്, കന്യാകുമാരി മുംബൈ ജയന്തി ജനത എക്‌സ്പ്രസ്, കന്യാകുമാരി ബെംഗളൂരു ഐലന്റ് എക്‌സ്പ്രസ്, ആലപ്പുഴ ധന്‍ബാദ് എക്‌സ്പ്രസ്, ന്യൂഡല്‍ഹി തിരുവനന്തപുരം കേരള എക്‌സ്പ്രസ്, തിരുവനന്തപുരം ഹൈദരാബാദ് ശബരി എക്‌സ്പ്രസ്, തിരുവനന്തപുരംഗുവാഹത്തി എക്‌സ്പ്രസ് എന്നിവയാണ്.