ജര്‍മ്മനിയില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടി നിരവധി പേര്‍ മരിച്ചു; നൂറിലേറെ പേര്‍ക്ക് പരിക്ക്

മ്യൂണിച്ച്: ജര്‍മ്മനിയില്‍ ബവേറിയയില്‍ രണ്ടു പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിമുട്ടി നിരവധി പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടിട്ടുണ്ട്. മ്യൂണിച്ചില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ബവറിയയിലെ ബാദ് എയ്ബ്ലിംഗിലെ സ്പാ ടൗണിലാണ് അപകടം നടന്നത്.

അപകടത്തെ തുടര്‍ന്ന് ഒരു ട്രെയിന്‍ പാളം തെറ്റികയും നിരവധി ബോഗികള്‍ തലകീഴായി മറിയുകയും ചെയ്തു. നൂറോളം എമര്‍ജന്‍സി സര്‍വീസ് യൂണിറ്റുകളാണ് സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.