മുഖ്യമന്ത്രിക്കെതിരെ നാളെ ബിജുരാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന് തെളിവുകള്‍ നല്‍കും; സരിതയുമൊത്തുള്ള ലൈംഗികദൃശ്യങ്ങള്‍ ഇല്ലെന്ന് സൂചന

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള തെളിവുകള്‍ ഉള്‍പ്പെട നാളെ ബിജുരാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന് കൈമാറും. പക്ഷേ ബിജു ഉന്നയിച്ച ലൈംഗികാരോപണത്തിന് തെളിവായി പറയുന്ന ദൃശ്യങ്ങള്‍ ഹാജരാക്കില്ലെന്ന് വിവരം. ഇത് ബിജു മുഖ്യനെതിരെ വെച്ച ഉണ്ടയില്ലാവെടിയാണെന്നാണറിയുന്നത്.
തെളിവുകളുമായി എത്തുമെന്ന് ആവര്‍ത്തിക്കുമ്പോഴും മുഖ്യമന്ത്രിയുമൊത്തുള്ള ദൃശ്യങ്ങള്‍ ഇയാളുടെ കൈവശമില്ലെന്നാണ് ബിജുവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മുഖ്യമന്ത്രിയടക്കം ഉന്നതവ്യക്തികള്‍ സരിത എസ്.നായരുമായി കിടക്ക പങ്കിടുന്ന ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ബിജു രാധാകൃഷ്ണന്‍ സോളാര്‍കമ്മീഷനില്‍ നടത്തിയത്. തുടര്‍ന്നാണ് പത്തിന് രേഖകള്‍ ഹാജരാക്കാന്‍കമ്മീഷന്‍ആവശ്യപ്പെട്ടത്.

unn

വിവാദത്തില്‍നേരത്തെ മുതല്‍പറഞ്ഞു കേട്ടിരുന്ന രണ്ടു പേരില്‍ ഒരാളുടെ വീഡിയോയും മറ്റൊരാളുടെ ഫോട്ടാഗ്രാഫുകളും സുരക്ഷിത സ്ഥാനത്തുണ്ട് എന്നാല്‍ ഇവയും ഹാജരാക്കുന്ന കാര്യത്തില്‍വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് സൂചന. തന്റെ അഭിഭാഷകരുമായി ബിജു ജയിലില്‍കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു മണിക്കൂര്‍നീണ്ട കൂടിക്കാഴ്ചയില്‍ മൊഴിയുടെ നിയമസാധുതയും രേഖ ഹാജരാക്കുന്നതിന്റെ വിവിധ സാധ്യതകളുമാണ് ആരാഞ്ഞത്. കമ്മീഷന് ക്രിമിനല്‍കോടതിയുടെ അധികാരങ്ങളില്ലാത്തതിനാല്‍ ക്രിമിനല്‍കോടതിയ്ക്ക് രേഖകള്‍കൈമാറാമെന്ന നിര്‍ദ്ദേശവും ബിജു മുന്നോട്ടുവെച്ചേക്കും. കമ്മീഷനിലെ വെളിപ്പെടുത്തലുകളും പരാതിയും അപകീര്‍ത്തിയുടെ പരിധിയില്‍വരില്ലെന്നും അഭിഭാഷകര്‍നിയമോപദേശം നല്‍കി. മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും സരിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് സോളാര്‍ കമ്മീഷന്‍ മുന്‍പാകെ ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയിരുന്നു. മന്ത്രിമാരായ ഷിബു ബേബി ജോണും, എപി അനില്‍കുമാറും സരിതയെ ലൈഗികമായി ഉപയോഗിച്ചുവെന്ന് ബിജു മൊഴി നല്‍കി. ആര്യാടന്‍ ഷൗക്കത്ത്, ഹൈബി ഈഡന്‍, മന്ത്രിയുടെ പിഎ നസ്‌റുളള എന്നിവരും സരിതയെ ഉപയോഗിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സരിത ഒളികാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇതില്‍ മുഖ്യമന്ത്രിയുടെ ഒഴികെയുളള ദൃശ്യങ്ങള്‍ മുഖ്യമന്ത്രിയെ കാണിച്ചതായും ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കി. പാണക്കാട്ബഷീറലി തങ്ങള്‍ക്കും സരിതയുമായി വഴിവിട്ട ബന്ധമുണ്ട്. മുഖ്യമന്ത്രി ഒഴികെയുള്ള ചിലരുടെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നാണറിയുന്നത്. സരിത തന്നെ പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ കൈമാറിയേക്കുമെന്നും സൂചനയുണ്ട്.

© 2024 Live Kerala News. All Rights Reserved.