എഡിജിപി കോടതി ചമയരുത്:കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം:ബാർ കോഴക്കേസിൽ വിജിലൻസ് എഡിജിപിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. എഡിജിപി കോടതി ചമയരുതെന്നും ഷെയ്ഖ് ദർവേഷ് സാഹിബ്  യുഡിഎഫിനായി കേസ് അട്ടിമറിക്കുകയാണ് ചെയ്തതെന്നും കോടിയേരി ആരോപണമുന്നയിച്ചു.

കുറ്റപത്രം നിലനിൽക്കുമോ എന്നു തീരുമാനിക്കേണ്ടത് കോടതിയാണ്. അരുവിക്കരയിൽ കേരള കോൺഗ്രസിന്റെ പിന്തുണയ്ക്കായി മാണിയെ തൃപ്തിപ്പെടുത്താനാണു പുതിയ നീക്കത്തിലൂടെ ശ്രമിക്കുന്നത് . കെ.എം.മാണിയെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും കോടതിയിൽ ചോദ്യം ചെയ്യുമെന്നും കോടിയേരി വ്യക്തമാക്കി .