തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനം മാറ്റിവെക്കുന്ന കാര്യത്തില്‍ നിലവില്‍ തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊവിഡ് മാനദണ്ഡം അനുസരിച്ച് നടത്താന്‍ കഴിയുമോയെന്ന് അടുത്ത മാസം രണ്ടാം വാരത്തില്‍ ആലോചിക്കുമെന്ന് കോടിയേരി വ്യക്തമാക്കി. കൊവിഡ് മാനദണ്ഡം പാലിച്ചേ പാര്‍ട്ടി പരിപാടികള്‍ നടത്താവൂയെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഐഎം പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഓരോ ബ്രാഞ്ചുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണം. ആവശ്യമുള്ള പ്രദേശങ്ങളില്‍ സാമൂഹിക അടുക്കളകള്‍ ആരംഭിക്കണം. വാര്‍ഡ് തല സമിതികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കണം. ഇത് ഉത്തരവാദിത്തമായി കണക്കാക്കി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വിവാദ തിരുവാതിരയെ കുറിച്ച് കോടിയേരി നിലപാട് ആവര്‍ത്തിച്ചു.പാറശാലയിലെ തിരുവാതിരക്കളി അനവസരത്തിലാണെന്ന് വ്യക്തിമാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു.