സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ ഇന്ന് മൊഴി നല്‍കും; ബിജുരധാകൃഷ്ണന്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയതിനെ സരിത നിഷേധിച്ചിരുന്നു

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ ഇന്ന് മൊഴിനല്‍കും. സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന് മുന്‍പാകെയാമ് സരിത എസ് നായര്‍ ഇന്ന് ഹാജരാകുക. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം ആറുപേര്‍ സരിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്ന ബിജു രാധാകൃഷ്ണന്റെ മൊഴി വന്നതിനുശേഷം കമ്മീഷന് മുന്‍പാകെ സരിത ഹാജരാകുമ്പോള്‍ ഏറെ പ്രാധാന്യമുണ്ടതിന്. സരിതയുടെ കൂടെ അറിവോടെയാണ് താന്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്നും ബിജു മൊഴി നല്‍കിയിരുന്നു. കൂടാതെ സോളാര്‍ കമ്പനിയുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയുമായി ധാരണകള്‍ ഉണ്ടായിരുന്നുവെന്നും അഞ്ചരക്കോടി രൂപ അതിനായി കോഴ നല്‍കിയെന്നും ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ബിജുരാധാകൃഷ്ണന്‍ ശുദ്ധ അസംബന്ധമാണ് പറയുന്നതെന്ന് കാണിച്ച് സരിത രംഗത്തുവരികയും ഉമ്മന്‍ചാണ്ടി താന്റെ കാരണവരെപ്പോലെയാണെന്നും പ്രതികരിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.