ക്രൈംത്രില്ലര്‍ ചിത്രത്തില്‍ ശക്തമായ കഥാപാത്രവുമായി നയന്‍താര; ഗ്ലാമര്‍സാണോയന്നാണ് ആരാധകരുടെ ചോദ്യം

ചെന്നൈ: ഹാസ്യത്തിന്റെ മേമ്പൊടിയിലുള്ള ക്രൈംത്രില്ലര്‍ചിത്രത്തില്‍ ശക്തമായ സ്ത്രീകഥാപാത്രവുമായി നയന്‍താര. മായയിലെ തകര്‍പ്പന്‍ വേഷത്തിന് ശേഷമാണ്്് പേരിടാത്ത ചിത്രത്തില്‍ വീണ്ടും സ്ത്രീ കേന്ദ്രീകൃത കഥാപാത്രവുമായി നയന്‍താരയെത്തുന്നത്. പേരിടാത്ത ഈ ചിത്രത്തില്‍ ശക്തമായ കഥാപാത്രവുമായിട്ടാണ് നയന്‍താര എത്തുന്നതെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. സംവിധായകനായ എ. സര്‍കുണമാണ് സിനിമ നിര്‍മ്മിക്കുന്നത്. സര്‍കുണത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ദാസ് രാമസ്വാമിയാണ് സംവിധായകന്‍. അടുപ്പിച്ചുള്ള മൂന്ന് ഹിറ്റുകള്‍ക്ക് പിന്നാലെ ദക്ഷിണേന്ത്യയില്‍ ഏറ്റവും അധികം ഡിമാന്റുള്ള നടിമാരില്‍ ഒരാളായി മാറിയിരിക്കുകയാണ് നയന്‍താര. ഇതുകൂടാതെ വിക്രമും ഒത്ത് ഒരു തമിഴ് സിനിമയിലും നയന്‍താര അഭിനയിക്കുന്നുണ്ട്. ഇത് നമ്മ ആളാണ് ഉടന്‍ റിലീസിനെത്തുന്ന നയന്‍താരയുടെ അടുത്ത സിനിമ. പുതിയ ചിത്രത്തില്‍ നയന്‍താര ഗ്ലമാര്‍സായി പ്രത്യക്ഷപ്പെടുന്നത് സംബന്ധിച്ചൊന്നും വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

© 2024 Live Kerala News. All Rights Reserved.