നയന്‍താരയുടെ ‘ഡോറ’യ്ക്ക് ‘എ’ സര്‍ട്ടിഫിക്കറ്റ്

നയന്‍താര നായികയാകുന്ന പുതിയ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്. താരം കേന്ദ്ര കഥാപാത്രമായി എത്തുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമായ ‘ഡോറ’യ്ക്കാണ് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.സിനിമയിലെ ഹൊറര്‍ രംഗങ്ങളുടെ ഭീകരത മൂലമാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കാരണമായത്. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അത്ഭുതപ്പെട്ടിരിക്കുകയാണ്.
ദോസ് രാമസാമി ചിത്രം സംവിധാനം ചെയ്യുന്നത്.തമ്പി രാമയ്യ, ഹരിഷ് ഉത്തമന്‍ എന്നിവരാണ് മറ്റുപ്രധാനതാരങ്ങള്‍. വടകറി ഫെയിം മെര്‍വിന്‍, വിവേക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് റിവൈസിങ് കമ്മിറ്റിയെ ബന്ധപ്പെടാനും അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുന്നുണ്ട്. മാര്‍ച്ച് 24നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.മായ എന്ന ഹൊറര്‍ത്രില്ലറിന്റെ വിജയത്തിന് ശേഷം നയന്‍താര പ്രധാനവേഷത്തിലെത്തുന്ന ഹൊറര്‍ ത്രില്ലറാണ് ഡോറ.