നയന്‍സിന് പ്രതിഫലം മൂന്ന് കോടി; സി സുന്ദറിന് നയന്‍താരയെ ആവശ്യമില്ല

ചെന്നൈ: സി സുന്ദര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ നയന്‍താര ആവശ്യപ്പെട്ട പ്രതിഫലം മൂന്ന് കോടി. പ്രതിഫലം കൂടി പോയി എന്ന കാരണത്താല്‍ സി സുന്ദര്‍ ചിത്രത്തില്‍ നയന്‍താരയെ നായിക ആക്കുന്നില്ലെന്നാണ് അറിയുന്നത്. നയന്‍താരയെ നായികയാക്കാനായിരുന്നു സംവിധായകന്റ തീരുമാനം. എന്നാല്‍ ചിത്രത്തിന് വേണ്ടി നയന്‍താര ചോദിച്ച പ്രതിഫലം കൂടി പോയത് കൊണ്ട് നയന്‍സിനെ സംവിധായകന്‍ ഒഴിവാക്കി. ചിത്രത്തിന്റെ തിരക്കഥ വായിച്ച് ഇഷ്ടപ്പെട്ട് കഴിഞ്ഞാണ് നയന്‍താര ഇത്രയും വലിയ തുക ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷേ ഇപ്പോള്‍ സി സുന്ദര്‍ ചിത്രത്തില്‍ അരമനൈ 2 ആണ് സി സുന്ദറിന്റെ അടുത്ത് പുറത്ത് ഇറങ്ങാനിരിക്കുന്ന ചിത്രം. അതിന് മുമ്പേ പുതിയ ചിത്രത്തിലേക്ക് കടക്കുകയാണ് സുന്ദര്‍.

© 2025 Live Kerala News. All Rights Reserved.