തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താരയും തമിഴ് സംവിധായകന്‍ വിഘ്‌നേശ് ശിവനും തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തിരുവോണനാളില്‍ ആരാധകര്‍ക്ക് ഓണാശംസകള്‍ അറിയിച്ചു കൊണ്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഇരുവരുടെയും ഫോട്ടോ വൈറലായിരുന്നു.
ഇപ്പോള്‍ പിറന്നാളും വിഘ്‌നേശിനൊപ്പമാണ് നയന്‍താര ആഘോഷിച്ചത്. നയന്‍താരയുടെ 32ാം പിറന്നാളായിരുന്നു ഇന്നലെ. വിഘ്‌നേശ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. യുവ സംവിധായകന്‍ വിഘ്‌നേശുമായുള്ള പ്രണയം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞെങ്കിലും അതൊന്നും നടിയെ തളര്‍ത്തിയിട്ടില്ല.
ഇപ്പോള്‍ പിറന്നാള്‍ ആഘോഷവും വിഘ്‌നേഷിനൊപ്പമായിരുന്നു. പിറന്നാള്‍ സ്‌പെഷ്യല്‍ സെല്‍ഫി വിഘ്‌നേഷാണ് ട്വിറ്ററിലൂടെ പുറത്തു വിട്ടത്. നയന്‍താര ഒരുപാട് സന്തോഷവതിയാണ്. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണിതെന്നും വിഘ്‌നേഷ് പറയുന്നു.വിഘ്‌നേഷും നയന്‍താരയുമൊത്തുള്ള ഓണാഘോഷ ചിത്രങ്ങളും ഇരുവരും പുറത്തു വിട്ടിരുന്നു. പുതിയ ചിത്രവും ഇതിനകം വൈറലായി കഴിഞ്ഞു.