നയന്‍താര വിവാഹത്തിനൊരുങ്ങുന്നു? വിഘ്‌നേഷ് ശിവനുമായുള്ള വിവാഹം ഉടനെന്ന് റിപ്പോര്‍ട്ട്

തെന്നിന്ത്യന്‍ താരറാണി നയന്‍താര വിവാഹത്തിനൊരുങ്ങുന്നതായി തമിഴ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. കാമുകനായ സംവിധായകന്‍ വിഘ്‌നേഷ് ശിവനാണ് നയന്‍താരയെ വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.അടുത്ത വര്‍ഷം ഇരുവരും വിവാഹിതരാകുമെന്നാണ് തമിഴ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്്. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. ഇപ്പോള്‍ കരാറായിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരും വിവാഹം കഴിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക. ഒരിടവേളയ്ക്ക് ശേഷം നയന്‍സിന് നിരവധി അഭിനന്ദനങ്ങള്‍ ലഭിച്ച ചിത്രമാണ് നാനും റൗഡി താന്‍. പ്രണയ ഗോസിപ്പുകള്‍ തള്ളിക്കളയാതിരുന്ന ഇരുവരും ചലച്ചിത്ര അവാര്‍ഡ് നിശകളിലും മറ്റ് പൊതുപരിപാടികളിലും ഒരുമിച്ചാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ ഓണത്തിന് ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം പോസ്്റ്റ് ചെയ്താണ് നയന്‍താര മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നത്. കാര്‍ത്തി നായകനായ കഷ്‌മോരയാണ് നയന്‍സിന്റെ ഏറ്റവും പുതിയ ചിത്രം.

© 2024 Live Kerala News. All Rights Reserved.