മുംബൈയില്‍ 15കാരിയെ കൂട്ടുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ കൂട്ടബലാത്സംഘം ചെയ്തു; പീഢനദൃശ്യങ്ങള്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്തു

മുംബൈ: പതിനഞ്ച്കാരിയെ കൂട്ടബലാത്സംഘം ചെയ്തശേഷം ദൃശ്യങ്ങള്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്ത സംഭവത്തിലാണ് പ്രായപൂര്‍ത്തിയാവാത്ത നാല് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റു ചെയ്തത്. റിമാന്‍ഡ് ചെയത് ഇവരെ ജമുവനൈല്‍ ഹോമിലാക്കി. പത്തിലും പന്ത്രണ്ടിലും പഠിക്കുന്നവരാണ് പ്രതികള്‍.
കുട്ടികളിലൊരാള്‍ പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്നു. ഈ കുട്ടിയുടെ വീട്ടില്‍ പഠിക്കാന്‍ പോയ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. മലാഡിലാണ് സംഭവം. പീഡനദൃശ്യം ഓണ്‍ലൈനില്‍ വൈറലായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പീഢനവിവരം കുട്ടി പുറത്ത് പറഞ്ഞില്ലായിരുന്നു. ഇത് യുട്യൂബില്‍ കണ്ടാണ് വീട്ടുകാര്‍ മനസ്സിലാക്കിയത്.

© 2024 Live Kerala News. All Rights Reserved.