പാക്കിസ്ഥാനില്‍ ട്രെയിന്‍ പാളംതെറ്റി 20 മരണം

പാക്കിസ്ഥാനില്‍ ട്രെയിന്‍ പാളം തെറ്റി 20 പേര്‍ മരിച്ചു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് അപകടം. ക്വറ്റയില്‍ നിന്നും റാവല്‍പിണ്ടിയിലേക്കു പോവുകയായിരുന്ന ജാഫര്‍ എക്പ്രസ്സാണ് പാളം തെറ്റിയത്. എക്‌സ്പ്രസ്സിന്റെ നാലോളം കോച്ചുകള്‍ പാളത്തില്‍ നിന്നു തെന്നിമാറുകയായിരുന്നു.

അപകടത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റു. ട്രെയിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിനു കാരണമായതെന്നാണ് അധികൃതരുടെ വിശദീകരണം. പരിക്കേറ്റവരെ ആശുപത്രിയില്‍പ്രവേശിപ്പിച്ചു.

© 2024 Live Kerala News. All Rights Reserved.