ആ മെസ്സേജ് തുറക്കരുതേ.. വൈറസാണേ..!! സെക്‌സ് മെസ്സേജ് വൈറസിനെ നിയന്ത്രിക്കാനാവാതെ ഫേസ്ബുക്ക്..

 

ഫേസ്ബുക്ക് യൂസേഴ്‌സിനെ വലച്ചുകൊണ്ട് സെക്‌സ് മെസ്സേജ് വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. മെസ്സേജ് ലഭിച്ചയാള്‍ അതില്‍ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ, ആ അക്കൗണ്ടില്‍ വൈറസ് വ്യാപിക്കും. തുടര്‍ന്ന് ആ അക്കൗണ്ടില്‍ നിന്ന് മറ്റ് അക്കൗണ്ടുകളിലേക്ക് വൈറസ് വ്യാപിക്കുന്നതാണ് രീതി.

മെസ്സേജ് ലിങ്കില്‍ ക്ലിക്ക് ചെയിത ആളുകള്‍ അവരുടെ ഇ മെയില്‍ അക്കൗണ്ട് പാസ്സ്‌വേര്‍ഡും ഫേസ്ബുക്ക് അക്കൗണ്ട് പാസ് വേര്‍ഡും ചുരുങ്ങിയത് 5 തവണയെങ്കിലും ചെയിഞ്ച് ചെയ്യുക എന്ന മാറ്റണമെന്നാണ് ഏക പ്രതിവിധിയെന്ന് ഐടി വിധഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചിലപ്പോഴൊക്കെ ഇത്തരത്തില്‍ പാസ്സ് വേര്‍ഡ് ചെയിഞ്ച് ചെയ്താലും വൈറസ് കണ്ടന്റ് ആ അക്കൗണ്ടില്‍ ഉള്ളതിനാല്‍ ചുരുങ്ങിയ ദിവസങ്ങളിലേക്ക് അക്കൗണ്ട് ഫ്രീസ് ചെയ്യുന്നതായും കണ്ടുവരുന്നുണ്ട്.

ഇത്തരത്തില്‍ പാസ് വേര്‍ഡ് ചെയിഞ്ച് ചെയ്യാത്തപക്ഷം ഫേസ്ബുക്ക് അക്കൗണ്ട് ഹാക് ചെയ്യപെടാനുള്ള സാധ്യതയുമുണ്ട്. പ്രശസ്തരും അപ്രശസ്തരും ഒരു പോലെ ഈ വൈറസ്സിനെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണിപ്പോള്‍. ഇപ്പോള്‍ പലരും മുന്നറീപ്പായി സ്റ്റാറ്റസുകള്‍ ഇട്ടുതുടങ്ങിയിട്ടുണ്ട്. എന്നാല്‍ സെക്‌സ് മെസ്സേജ് വൈറസിനെതിരെ കാര്യമായ നടപടി സ്വീകരിക്കാന്‍ ഫേസ്ബുക്കിന് ഇതുവരെ സാധിച്ചിട്ടില്ലയെന്നതാണ് സത്യം..

© 2024 Live Kerala News. All Rights Reserved.