ഫെയ്‌സ്ബുക്ക് മടുത്തോ? യൂസര്‍മാര്‍ പണികൊടുത്തു;ഉപയോക്താക്കളുടെ എണ്ണത്തില്‍ കുറവ്; സുക്കര്‍ബര്‍ഗ് താഴെ പോയി

സാമൂഹിക മാധ്യമമായ ഫെയ്‌സ്ബുക്കിന്റെ പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട്. പിന്നാലെ ഓഹരി വിപണിയില്‍ മെറ്റയ്ക്ക് ഇടിവ്. ഓഹരിവിലയില്‍ 22 ശതമാനം ഇടിവാണ് കമ്പനിക്ക് ഉണ്ടായത്. ഇതുവഴി 200 ബില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഫെയ്‌സ്ബുക്ക് കണക്കാക്കുന്നത്. മാതൃകമ്പനിയായ മെറ്റ പുറത്ത് വിട്ട 2021 അവസാന പാദത്തിലെ ഏണിംഗ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മെറ്റയുടെ ഓഹരിയില്‍ 22.9 ശതമാനത്തിന്റെ ഇടിവുണ്ടായി.ഫേസ്ബുക്കിന്റെ ആസ്തിയില്‍ വലിയ ഇടിവ് നേരിട്ടതോടെ സുക്കര്‍ബര്‍ഗിന് കോടീശ്വരപ്പട്ടികയിലെ മുന്‍നിര സ്ഥാനവും നഷ്ടമായി. ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് പ്രകാരം സക്കര്‍ബര്‍ഗിന്റെ ആസ്തി 114 ബില്യണ്‍ ഡോളറായിരുന്നു.എന്നാല്‍ ഇപ്പോള്‍ അത് 29 ബില്യണ്‍ കുറഞ്ഞ് 85 ബില്യണ്‍ ഡോറായി.
ടിക്ടോക്ക്, യുട്യൂബ് പോലുള്ള എതിരാളികളില്‍ നിന്നുള്ള മത്സരമാണ് ഫെയ്‌സ്ബുക്കിന്റെ വരുമാനം കുറച്ചത്.ഇതിന് പുറമേ ഫെയ്‌സ്ബുക്കില്‍ പരസ്യം നല്‍കുന്നതും കുറഞ്ഞിട്ടുണ്ട്. ഫെയ്‌സ്ബുക്കിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് നാലാം പാദത്തില്‍ പ്രതിമാസ സജീവ ഉപയോക്താക്കള്‍ 2.91 ബില്ല്യണാവുന്നത്.

© 2024 Live Kerala News. All Rights Reserved.