ഫേസ്ബുക്ക് ഇനി ‘മെറ്റ’;കമ്പനിയുടെ പേര് മാറ്റി മാര്‍ക്ക് സക്കര്‍ബര്‍ഗ്

കാലിഫോര്‍ണിയ: കമ്പനിയുടെ പേര് മാറ്റി ഫെയ്‌സ്ബുക്ക്. ‘മെറ്റ’എന്ന പുതിയ പോരിലാണ് കമ്പനി ഇനി അറിയപ്പെടുക എന്ന് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ഫേസ്ബുക്ക, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രം ആപ്പുകളുടെ പേരുകള്‍ മാറുകയില്ലെന്നും ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ ബര്‍ഗ് അറിയിച്ചു. കമ്പനിയിലെ ഡവലപ്പര്‍മാരുടെ വാര്‍ഷിക കോണ്‍ഫറന്‍സിലാണ് സക്കര്‍ബര്‍ഗ് കമ്പനിയുെട പേരുമാറ്റം പ്രഖ്യാപിച്ചത്. തംബ് അപ്പ് ലോഗോയ്ക്ക് പരകം നീല ഇന്‍ ഫിനിറ്റി ഷേപ്പ് നല്‍കുന്ന മെറ്റ എന്നെഴുതിയതാണ് കമ്പനിയുടെ പിതിയ ലോഗോ.സോഷ്യല്‍ മീഡിയ എന്ന തലത്തില്‍ നിന്ന് വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ പുത്തന്‍ സങ്കേതങ്ങളിലേക്ക് മാറുന്നതിന്റെ കൂടി ഭാഗമായാണ് കമ്പനിയുടെ പേരു മാറ്റിയത്. ഗെയിം, വര്‍ക്ക്, കമ്യൂണിക്കേഷന്‍ തുടങ്ങിയവയെല്ലാം വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകളിലൂടെ സാധ്യമാക്കുന്ന ‘മെറ്റാവെഴ്‌സ്’ എന്ന ഓണ്‍ലൈന്‍ ലോകം സൃഷ്ടിക്കാനുള്ള പദ്ധതിയും സക്കര്‍ബര്‍ഗ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.