ഫെയ്സ് ബുക്കിനു ബെല്‍ജിയം കോടതിയുടെ മുന്നറിയിപ്പ്; നൂ​റു മി​ല്യ​ൺ യൂ​റോ പി​ഴ​യൊ​ടു​ക്കേ​ണ്ടി വരും

ബ്ര​സ​ൽ​സ്: ഫെയ്സ് ബുക്കിനു ബെല്‍ജിയം കോടതിയുടെ മുന്നറിയിപ്പ്. ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന വെ​ബ്സൈ​റ്റു​ക​ൾ ട്രാ​ക്കിം​ഗ് ചെ​യ്യു​ന്ന​തു ഫേ​സ്ബു​ക്ക് നി​ർ​ത്ത​ണ​മെ​ന്ന് ബെ​ൽ​ജിയം കോ​ട​തി ഉത്തരവിട്ടു. . ട്രാ​ക്കിം​ഗ് ചെ​യ്യു​ന്ന​തു നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ പ്ര​തി​ദി​നം 2.5 ല​ക്ഷം യൂ​റോ അ​ല്ലെ​ങ്കി​ൽ നൂ​റു മി​ല്യ​ൺ യൂ​റോ(​ഏ​ക​ദേ​ശം 800 കോ​ടി രൂ​പ)​പി​ഴ​യൊ​ടു​ക്കേ​ണ്ടി വ​രു​മെ​ന്നും കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ബെ​ൽ​ജി​യ​ത്തി​ലെ സ്വ​കാ​ര്യ​താ നി​യ​മ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന​തു​വ​രെ പൗ​ര​ന്മാ​രു​ടെ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗം ട്രാ​ക്ക് ചെ​യ്യു​ന്ന​ത് ഫേ​സ്ബു​ക്ക് നി​ർ​ത്ത​ണം. ബെ​ൽ​ജി​യ​ൻ പൗ​ര​ൻ​മാ​രെ​ക്കു​റി​ച്ച് നി​യ​മ​വി​രു​ദ്ധ​മാ​യി ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ൾ ഫേ​സ്ബു​ക്ക് ന​ശി​പ്പി​ച്ചു​ക​ള​യ​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു

. 84 പേ​ജു​ള്ള വി​ധി പ്ര​സ്താ​വ​മാ​ണ് കോ​ട​തി ന​ട​ത്തി​യ​ത്. ബെ​ല്‍​ജി​യ​ത്തി​ലെ പ്രൈ​വ​സി ക​മ്മീ​ഷ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. ബ്ര​സ​ൽ​സ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് ഫേ​സ്ബു​ക്ക് അ​റി​യി​ച്ചു.

© 2024 Live Kerala News. All Rights Reserved.