തങ്കമീങ്കൾ എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് ജേതാവായ രാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.തെന്നിന്ത്യൻ താരം അഞ്ജലിയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയാകുന്നത്. ഒക്ടോബർ 15ന് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത് . ഈ വർഷം അവസാനത്തോടെ ചിത്രം പുറത്തിറക്കാനാണ് തീരുമാനം. ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് തമിഴകത്തെ ഒരു പ്രമുഖ യുവതാരം ആയിരിക്കുമെന്നാണ് റിപ്പോർട്ട്. മൂന്നാം ലിംഗത്തിൽപ്പെട്ട ഒരു വേശ്യയുമായി പ്രണയത്തിലാകുന്ന വ്യക്തിയുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെക്കുറിച്ചും വിവരം പുറത്തുവിട്ടിട്ടില്ല. യുവൻ ശങ്കർ രാജ ആയിരിക്കും ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിക്കുന്നത്.