നടന്‍ മമ്മൂട്ടിക്ക് ശരീരാസ്വാസ്ഥ്യം; പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി

മുംബൈ: നടന്‍ മമ്മൂട്ടിക്ക് ശരീരാസ്വാസ്ഥ്യം. ഉറക്കകുറവും രക്തസമ്മര്‍ദ ഗുളിക കഴിക്കാന്‍ മറന്നതുമാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമായത്.പ്രവാസി സംഘടനയുടെ കലാസന്ധ്യയില്‍ പങ്കെടുക്കാന്‍ മമ്മൂട്ടി ശനിയാഴ്ച ദുബായില്‍നിന്ന് മുംബൈയില്‍ എത്തിയതായിരുന്നു.മുംബൈയിലെ അന്ധേരി സെവന്‍ ഹില്‍സ് ആശുപത്രിയില്‍ പരിശോധന നടത്തിയതിന് ശേഷം മമ്മൂട്ടി മകളുടെ വീട്ടിലേക്ക് മടങ്ങി.

© 2024 Live Kerala News. All Rights Reserved.