മുസ്ലീം ലീഗിനും മന്ത്രി അബ്ദുറബ്ബിനും മമ്മൂട്ടിയുടെ പരസ്യ ഉപദേശം. നിലവിളക്ക് തെളിയിക്കുന്നത് മതാചാരമല്ല

തിരുവനന്തപുരം: വായനാദിനത്തിനോടനുബന്ധിച്ച് നടന്ന പിഎന്‍ പണിക്കര്‍ അനുസ്മര ചടങ്ങിലാണ് മന്ത്രിയെ നടന്‍ ഒരു പാഠം പഠിപ്പിച്ചത്. നിലവിളക്ക് കൊളുത്തുന്നത് മതാചാരമല്ലെന്നായിരുന്ന മമ്മൂട്ടിയുടെ ഉപദേശം. മമ്മൂട്ടി വിളക്ക് കൊളുത്തിയതിന് ശേഷം മന്ത്രിയ്ക്ക് വിളക്ക് കൊളുത്താന്‍ നല്‍കിയപ്പോള്‍ അദ്ദേഹം വിസമ്മതിച്ചു. തുടര്‍ന്നാണ് വേദിയില്‍വെച്ച് നടന്‍ മന്ത്രിയ്ക്ക് ഉപദേശം നല്‍കിയത്.

താനും ഒരു മുസ്ലീം വിശ്വാസിയാണ്. മതാചാര പ്രകാരമാണ് ജീവിക്കുന്നത്. നോമ്പും എടുക്കാറുണ്ട്. പല ചടങ്ങുകളിലും വിളക്ക് കൊളുത്താറുമുണ്ട്. അതിനെന്താണ് പ്രശ്‌നമെന്നും മമ്മൂട്ടി ചോദിച്ചു. മുസ്ലീം ലീഗ് ഇത്തരം വിശ്വാസങ്ങള്‍ അവസാനിപ്പിക്കണമെന്നും ടനടന്‍ വേദിയില്‍ ആവശ്യപ്പെട്ടു.

യോഗയും വിളക്ക കൊളുത്തലുമൊന്നും ഒരു മതത്തിന്റെ മാത്രം ആചാരമല്ലെന്ന് ചടങ്ങില്‍ പങ്കെടുത്ത പിജെ കുര്യന്‍ ചൂണ്ടിക്കാട്ടി.

© 2024 Live Kerala News. All Rights Reserved.