വന്‍ താരനിരയുമായി റസൂല്‍ പൂക്കുട്ടിയെത്തുന്നു..

മമ്മൂട്ടിയെ നായകനാക്കി റസൂല്‍ പൂകുട്ടി ഒരുക്കുന്ന ഹിന്ദി ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന റോളില്‍ മമ്മൂട്ടിക്കൊപ്പം എത്തുന്നു .മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലിനേയും ഒരു വേഷത്തിലേക്ക് പരിഗണിക്കുന്നതായി റസൂല്‍ പറയുന്നു .

2010 ലാണ് ചിത്രത്തിന്റെ പ്രാരംഭ ഘട്ടം ആരംഭിക്കുന്നത്. എന്റെ തിരക്കുകളും മമ്മൂക്കയുടെ തിരക്കുകളും കൊണ്ട് ചിത്രം നീണ്ടു പോവുകയായിരുന്നു. അത് ഒരു വിധത്തില്‍ നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു. കാരണം ചിത്രത്തിന്റെ തിരക്കഥ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ നീണ്ട സമയം സഹായകമായി . ചിത്രം അധികം താമസിക്കാതെ തുടങ്ങാന്‍ കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത് . ഞാനും കൂടി പാര്‍ട്ട്ണര്‍ ആയ പെന്റ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും പൂക്കുട്ടി പറയുന്നു.

ഇന്ത്യ പാക് വിഭജന കാലവും മറ്റുമാണ് ചിത്രത്തിന്റെ പ്രധാന ഭാഗമേന്നാണ് അറിയാന്‍ കഴിഞ്ഞത് . അതേ സമയം മമ്മൂക്കയെ നായകനാക്കി റാം ഒരുക്കുന്ന തമിഴ് ചിത്രം ഒക്ടോബറില്‍ തുടങ്ങുമെന്നാണറിയുന്നത്. മമ്മൂട്ടി മണി രത്‌നം ചിത്രം എപ്പോള്‍ തുടങ്ങുമെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുന്നു . രണ്ടു ഷെഡ്്യൂളുകളായി മമ്മൂക്ക 5 മാസത്തെ സമയമാണ് മണി രത്‌നം ചിത്രത്തിന് നല്‍കിയിരിക്കുന്നത്. റാം ചിത്രവും രണ്ടു ഷെഡ്യൂളിലാകും പൂര്‍ത്തിയാവുക. അടുത്ത വര്‍ഷം ഏപ്രിലിനു ശേഷമേ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ മമ്മൂക്ക അഭിനയിച്ച് തുടങ്ങൂ .അതിനു മുന്‍പായി അഖില്‍ പോള്‍, നിതിന്‍, രഞ്ജി പണിക്കര്‍, വിനീത് ശ്രീനിവാസന്‍ , ഉദയ് അനന്തന്‍ , ലാല്‍ ജൂനിയര്‍ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങള്‍ താരത്തിനു പൂര്‍ത്തീകരിക്കാനുണ്ട്. അച്ചാദിന്‍, പത്തേമാരി, ഉട്ടോപ്പിയയിലെ രാജാവ് തുടങ്ങിയ മെഗാസ്റ്റാര്‍ ചിത്രങ്ങള്‍ റിലീസ് കാത്തിരിക്കുകയാണ്.

Photo Courtesy:mayatoday.com(Rasool pookutty) Mammootty.com(mammootty), Indiancinemagallery.com(mohanlal)

© 2024 Live Kerala News. All Rights Reserved.