മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളുടെ പട്ടികയിൽ ഉള്ള ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ. മഴവിൽ മനോരമ എന്റർടൈൻമെന്റ്സ് അവാർഡ് 2022 വേദിയിൽ വച്ചാണ് ചിത്രത്തിന് മൂന്നാം ഭാഗം ഉറപ്പായും ഉണ്ടാകുമെന്ന് ആൻറണി പെരുമ്പാവൂർ പ്രഖ്യാപിച്ചത്.2013 പുറത്തിറങ്ങിയ ദൃശ്യം അന്നേവരെയുള്ള മലയാള സിനിമയിലെ സകലമാന റെക്കോർഡുകളും തകർത്തെറിഞ്ഞ് വമ്പൻ വിജയമായി മാറുകയായിരുന്നു. തുടർന്ന് തമിഴ് തെലുങ്ക് കന്നട ഹിന്ദി ഭാഷകളിലായി ചിത്രം ചെയ്യപ്പെടുകയും ചെയ്തു. പോയവർഷം ചിത്രത്തിന്റെ രണ്ടാം ഭാഗവും സംവിധായകൻ ജീതു ജോസഫ് ഒരുക്കിയിരുന്നു. കോവിഡ് മഹാമാരി കിടയിൽ ചിത്രം ഒ.ടി.ടി റിലീസായിയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ഒന്നാം ഭാഗം എന്നപോലെതന്നെ രണ്ടാം ഭാഗവും ഏറെ പ്രേക്ഷക ശ്രീകാര്യത നേടിയിരുന്നു.