ഇനി ഒരു ജന്മമുണ്ടെങ്കില്‍ ആരാകണം എന്ന ചോദ്യം സെലിബ്രറ്റികളോട് പലരും ചോദിക്കുന്നതാണ്.ഈ ചോദ്യം മോഹന്‍ലാലിന് നേരെയും വന്നു.അടുത്ത ജന്മത്തില്‍ മോഹന്‍ലാലിന് ആരാകണം? മുഹമ്മദ് ഹനീഫ് ഐ.എ.എസ് ആണ് നമ്മുടെ സ്വന്തം ലാലേട്ടനോട് ചോദിച്ചത്. ഇനിയൊരു കുസൃതി ചോദ്യം ചോദിക്കാനാണ് തനിക്ക് ആഗ്രഹം എന്നു പറഞ്ഞാണത്രേ മുഹമ്മദ് താരത്തോട് ഈ ചോദ്യം ചോദിച്ചത്. മനോരമന്യൂസ് ന്യൂസ്‌മേക്കര്‍ പ്രഖ്യാപനത്തിന് ശേഷമായിരുന്നു കുസൃതിച്ചോദ്യവുമായി മുഹമ്മദ് ഹനീഫ് എത്തിയത്. പ്രേക്ഷകരുടെ ലാലേട്ടനാണെങ്കില്‍ നല്‍കിയതോ കുസൃതി നിറഞ്ഞൊരുത്തരമായിരുന്നു.ഇനിയൊരു ജന്മമുണ്ടെങ്കില്‍ എനിക്ക് മോഹന്‍ലാല്‍ ആയി തന്നെ ജനിച്ചാല്‍ മതി എന്നായിരുന്നു താരത്തിന്റെ മറുപടി.മുപ്പത്തിയെട്ട് വര്‍ഷത്തെ അഭിനയജീവിതത്തിന്റെ ഫലമാണ് വാര്‍ത്താതാരമെന്ന ഈ നേട്ടമെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു. മനോരമ ന്യൂസ് നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ ഒന്നാമതെത്തിയാണ് മോഹന്‍ലാല്‍ 2016ലെ വാര്‍ത്താതാരമായത്.സാഹിത്യകാരന്‍ എം.മുകുന്ദനാണ് ന്യൂസ്‌മേക്കര്‍ പ്രഖ്യാപനം നടത്തിയത്. ഏറ്റവും ജനസ്വാധീനമുള്ള നടനാണ് മോഹന്‍ലാല്‍ എന്ന് മുകുന്ദന്‍ പറഞ്ഞു. വളരുന്ന സാങ്കേതികവിദ്യയ്‌ക്കൊപ്പം അഭിനയം മാറ്റിയെടുക്കാന്‍ മോഹന്‍ലാലിന് കഴിയുന്നെന്നും അദ്ദേഹം പറഞ്ഞു.