അബ്ദു റബ്ബേ..!! പൊന്നാനി ജുമാ മസ്ജിതില്‍ ദീപം തെളിയ്ക്കുന്നത് കണ്ടിട്ടുണ്ടോ ..? വിനീഷ് പാലത്തിങ്കല്‍ എഴുതുന്നു..

 

മുസ്ലീം വിശ്വാസികള്‍ ചെറിയ മക്കയെന്ന് വിശേഷിപ്പിക്കുന്ന പൊന്നാനി പള്ളിയില്‍ എഴടിയോളം വലുപ്പം ഉള്ള നിലവിളക്കാണ് സ്ഥാപിച്ചിട്ടുള്ളത്. അത് മാത്രമോ പുത്തന്‍ പള്ളിയിലും ചേലക്കര കാളിയാ റോഡ് പള്ളിക്കകത്തും നിലവിളക്ക് കത്തിക്കുന്നുണ്ട്.ഇതൊന്നും അബ്ദുറബ്ബെന്ന ഇസ്ലാം വിശ്വാസി അറിഞ്ഞില്ല എന്നുണ്ടോ..? വര്‍ഗ്ഗിയവാധികള്‍ പറയും പോലെ ആണെങ്കില്‍ മമ്മുട്ടി പറഞ്ഞതിനെ മുഖ വിലക്കെടുക്കെണ്ടാതില്ല. പക്ഷെ മുസ്ലീം സമുദായത്തിലെ പണ്ഡിതന്മാര്‍ നിലവിളക്ക് സമുദായ ആ ചാരങ്ങള്‍ക്ക് വിരുദ്ധം ആണെന്ന് പറഞ്ഞിട്ടുണ്ടോ ?

vineesh

വിനീഷ് പാലത്തിങ്കല്‍

എഴുതുന്നു..

വായനാദിനം ഉദ്ഘാടന ചടങ്ങില്‍ നടന്‍ മമ്മൂട്ടി നിലവിളക്കു കൊളുത്തിയതും മന്ത്രി അബ്ദുറബ്ബിനെ വിളക്ക് കൊളുത്താന്‍ ക്ഷണിച്ചപ്പോള്‍ അദ്ദേഹം വിസമ്മതിച്ചതും തുടര്‍ന്ന് മമ്മൂട്ടി അബ്ദുറബ്ബിനെ ഉപദേശിച്ചതും സോഷില്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി കഴിഞ്ഞു. നിസ്‌കരിക്കുകയും നോമ്പെടുക്കുകയും ചെയ്യുന്ന ഇസ്ലാം ആയ താന്‍ നിലവിളക്കു കൊളുത്തുന്നുണ്ടെന്നും നിലവിളക്കു കൊളുത്തില്ലെന്ന നിലപാട് അബ്ദുറബ്ബും ഉപേക്ഷിക്കണമെന്നുമാണ് മമ്മൂട്ടി പറഞ്ഞത്.  വേദിയില്‍ പി.ജെ കുര്യന്‍ അടക്കമുള്ള പ്രെമുഹരുടെ സാന്നിധ്യത്തില്‍ മമ്മൂട്ടി പറഞ്ഞ കാര്യം പിന്നീട് പി.ജെ കുര്യന്‍ പരസ്യമായി പറഞ്ഞു. മമ്മൂട്ടിയെയും അബ്ദുറബ്ബിനെയും പിന്തുണച്ചും അധിക്ഷേപിച്ചും ഫേസ്ബുക്ക് കമന്റുകള്‍ ഇപ്പോളും തുടരുകയാണ്.
അബ്ദുള്‍ റബ്ബിനെ പോലെ ഒരു വ്യക്തി ഇത് പോലെ ഉള്ള കാര്യങ്ങള്‍ ചെയുന്നത് ആര്‍ക്കും ചോദ്യം ചേയ്യുവാന്‍ സാധിക്കില്ല. എന്നാല്‍ മതേതരത്വ രാജ്യമായ ഇന്ത്യയുടെ ഭാഗമാണ് കേരളവും. കേരളത്തിലെ മന്ത്രി സഭയിലെ ഒരഗമെന്ന് നിലയ്ക്ക് ഇത് പോലെ ഉള്ള വര്‍ഗ്ഗിയ നിലപാടുകള്‍ പരസ്യമായി കാണിക്കുമ്പോള്‍ ജനങ്ങളുടെ ഇടയില്‍ ഉണ്ടാവുവാന്‍ ഇടയുള്ള അവമതിപ്പുകള്‍ മനസിലാക്കെണ്ടാതയിരുന്നു. നിലവിളക്ക് കൊളുത്തി ഒരു സാംസ്‌കാരിക പരിവാടി ഉത്ഘാടനം ചെയുവാന്‍ സാധിക്കാത്ത ആളുകള്‍ എങ്ങനെ ആണ് ഒരു നാടിനെ നയിക്കുവാന്‍ സാധിക്കുക ?

gg

നമ്മുടെ നാട്ടിലെ ഒരു സംസ്‌കാരീക പരിവാടികള്‍ പോലും വര്‍ഗ്ഗിയ കണ്ണുകൊണ്ട് കാണുന്ന നേതാക്കള്‍ മറ്റു മതത്തില്‍ പെട്ട ആളുകള്‍ ജീവിക്കുന്ന നാട്ടില്‍ എങ്ങനെ ജീവിക്കുമെന്നത് ഒരു ചോദ്യമായി നിലനില്‍ക്കുകയാണ്, ഇത് പോലെ പേരിനെയും വസ്തുക്കളെയും എതിര്‍ക്കുവാന്‍ ഇറങ്ങി തിരിച്ച അബ്ദുള്‍റബ്ബു ഒരു നാടിനെ നയിക്കുവാന്‍ യോഗ്യാന്‍ ആണോ എന്ന് അദ്ധേഹത്തിന്റെ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ഒരു സാമുഹ്യ ജീവിയായി സമുഹത്തില്‍ ജീവിക്കുകയും നാനാജാതി മതസ്ഥര്‍ ജീവിക്കുന്ന ഒരു നാടിനെ നയിക്കുവാന്‍ തിരഞ്ഞെടുക്കപെട്ട മന്ത്രിയെന്ന നിലയ്ക്ക് ഇത് പോലുള്ള അല്പത്തരങ്ങള്‍ കാണിക്കുമ്പോള്‍ സ്വയം അപഹാസ്യന്‍ ആവുകയാണ് അബ്ദുറബ്ബ്. വിശ്വസിക്കുന്ന മതാചാരങ്ങളെ തള്ളി പറയണം എന്നോ മതനുഷ്ടാനങ്ങള്‍ പിന്തുടരുരതെന്നോ, അദ്ദേഹത്തിനോട് ആരും പറഞ്ഞിട്ടില്ല. വിളക്ക് കൊളുത്തി സാംസ്‌കാരിക സമ്മേളനം ഉത്ഘാടനം ചെയുക എന്നത് ഇന്ത്യയുടെ സാംസ്‌കാരിക പൈത്രകം ആണ് കാണിക്കുന്നത്. മറിച്ച് ഏതെങ്കിലും മതാചാരങ്ങളുടെ പിന്തുടര്‍ച്ചയല്ല. മതാന്ധത തിമിരമായി കൊണ്ട് നടക്കുന്ന ആളാണ് അബ്ദുള്‍ റബ്ബെന്ന് പറയാതിരിക്കുവാന്‍ സാധിക്കില്ല. സ്‌കൂള്‍കളില്‍ പച്ച സാരി നിര്‍ബന്ധം ആകുവാന്‍ ശ്രമിച്ചും, ഔധ്യോഗിക വസതിയുടെ പേര് ഗംഗ എന്നുള്ളത് മാറ്റി ഗ്രേസ് എന്ന് ആക്കിയും റബ്ബ് തന്റെ മതേതരത്വം പല തവണ തെളിയിച്ചതാണ്. വിവാദങ്ങളുടേയും അഴിമതിയുടേയും കറപിടിച്ചു നില്‍ക്കുന്ന അബ്ദുറബ്ബ ഏതു മത ഗ്രന്ഥത്തില്‍ പറഞ്ഞത് കൊണ്ടാണ് ഇത് പോലെ അഴിമതി കാണിക്കുന്നത്…?

cheriya makka

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി എസ്.എസ്.എല്‍.സീ റിസള്‍ട്ട് രണ്ടു പ്രാവിശ്യംപ്രഖ്യാപിക്കേണ്ടി വന്നത് ഇ കാലയളവിലാണ്. ഇതുപോലെ യാതൊരു വിധത്തിലുമുള്ള കാഴ്ചപാടുകളുമില്ലാത്ത, മതാചാരങ്ങള്‍ ആണ് താന്‍ മുറുകെ പിടിക്കുന്നത് എന്ന് പറയുന്ന, അബ്ദുറബ്ബ്… നിങ്ങള്‍ക്ക് മന്ത്രി കുപ്പായം ചേരുമോ എന്ന് സ്വയം ചിന്ധിക്കേണ്ട സമയം ആയിരിക്കുന്നു.. ഏതു മത ഗ്രന്ഥം ആണ് പറഞ്ഞിട്ടുള്ളത് നിലവിളക്ക് ഹിന്ദുക്കളുടെ മാത്രം ആരാധന വസ്തുവാണെന്ന്. ക്രിസ്ത്യന്‍ ദേവാലയങ്ങളിലും മുസ്ലീം ആചാരങ്ങളിലും നിലവിളക്ക് കൊളുത്തുന്ന എത്രയോ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് ? എഴടിയോളം വലുപ്പം ഉള്ള നിലവിളക്കാണ് മുസ്ലീം സമുധയത്തിന്റെ ചെറിയ മക്കയെന്നു അറിയപ്പെടുന്ന പൊന്നാനി പള്ളിയില്‍ സ്ഥാപിച്ചിട്ടുള്ളത്. അത് മാത്രമോ പുത്തന്‍ പള്ളിയിലും ചേലക്കര കാളിയാ റോഡും പള്ളിക്കകത്ത് നിലവിളക്ക് കത്തിക്കുന്നുണ്ട് എന്നത് അബ്ദുറബ്ബെന്ന ഇസ്ലാം വിശ്വാസി അറിഞ്ഞില്ല എന്നുണ്ടോ..? വര്‍ഗ്ഗിയവാധികള്‍ പറയും പോലെ ആണെങ്കില്‍ മമ്മുട്ടി പറഞ്ഞതിനെ മുഖ വിലക്കെടുക്കെണ്ടാതില്ല. പക്ഷെ മുസ്ലീം സമുദായത്തിലെ പണ്ഡിതന്മാര്‍ നിലവിളക്ക് സമുദായ ആ ചാരങ്ങള്‍ക്ക് വിരുദ്ധം ആണെന്ന് പറഞ്ഞിട്ടുണ്ടോ ? എന്നിട്ടും അബ്ദു റബ്ബ് മാത്രം എന്ത് കൊണ്ട് നിലവിളക്കിനെ ഇത്ര ശക്തി യുക്തം എതിര്‍ക്കുന്നു എന്നത് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. നിലവിളക്ക് കൊളുത്തുന്നത് സമുദായ ആചാരങ്ങള്‍ക്ക് എതിരാണ് എന്ന് പറയുന്ന അബ്ദുള്‍ റബ് നിങ്ങള്‍ വന്നതിനു ശേഷം അല്ലെ വിദ്യഭ്യാസ വകുപ്പില്‍ ഇത്രയേറെ അഴിമതികള്‍ ഉണ്ടായിരിക്കുന്നത്. അഴിമതി സമുദായ സങ്കല്‍പ്പം ആണോ?

കോഴിക്കോട് സര്‍വകലശാല ഭൂമി സ്വന്തക്കാര്‍ക്ക് എഴുതി കൊടുത്തും പ്ലസ് ടു ബാച്ച് നല്‍കുന്നതിനു കോടികള്‍ വാങ്ങിയും പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നതിനു കോടികള്‍ വില പേശി കച്ചവടം ഉറപ്പിച്ചും അഴിമതിയുടെ കൂമ്പാരം ആക്കി, വകുപ്പിനെ മാറ്റിയ അബ്ദുറബ്ബ് എങ്ങനെയാണു ഒരു സമുദായ ആചാരത്തെ കുറിച്ച് വാച്ചലാന്‍ ആവുക.അഴിമതിയുടെ കറ പുരളാത്ത ഏതെങ്കിലും ഒരു ദിവസം അദ്ദേഹം ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട് എന്ന് പറയുവാന്‍ സാധിക്കുമോ..?  മുസ്ലീം രാഷ്ട്രങ്ങളില്‍ പോലും നിലവിളക്ക് കൊളുത്തി ഉത്ഘാടനങ്ങള്‍ നടത്തുമ്പോള്‍ ഒരു മതേതര രാജ്യത്തില്‍ ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന അബ്ദുള്‍ റബ്ബിനെ പോലെ ഉള്ള ആളുകള്‍ ഇത് പോലുള്ള മണ്ടത്തരങ്ങള്‍ കാണിക്കുമ്പോള്‍ പുച്ഛം തോന്നുകയാണ.് വര്ഗ്ഗിയതയുടെ ഈറ്റില്ലാം ആക്കി ഒരു വകുപ്പിനെ മാറ്റി എടുക്കുക എന്നത് ആരുടെയെങ്കിലും ഹിഡന്‍ അജണ്ടയാണോ..? അതോ മറിച്ചു ഒരു വെക്തിയെന്നാ നിലയില്‍ അബ്ദുള്‍ റെബ്ബിന്റെ വിവരം ഇല്ലയിമ്മ കൊണ്ട് നടത്തുന്നതോ ആയി മാത്രം ആണ് സമുഹം ഇപ്പോള്‍ നോക്കി കാണുന്നത്നിലവിളക്ക് ഏതങ്കിലും മതിന്റെയും ആചാരങ്ങളുടെയും മാത്രം ഉലപന്നം ആണു എന്നു പറയുന്നവര്‍ വര്ഗ്ഗിയതയുടെയും അല്പതരതിന്റെയും പുകമറക്കുള്ളില്‍ ജീവിക്കുന്നവരാണ്
ക്രിസ്ത്യന്‍ ഹിന്ദു മതങ്ങള്‍ പോലെ അല്ല മറിച്ചു ഇസ്ലാം മതത്തിനു പ്രെതിഷ്ടപരമായ ദൈവം ഇല്ല എന്നിരിക്കെ ഒരു വിളക്ക് കത്തിച്ചാല്‍ എങ്ങനെയാണു അത് മതാചാരങ്ങള്‍ക്ക് എതിരാവുക എന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല ?

11655479_868685983209327_2052938103_nഒരു മതേതരത്വ രാജ്യത്ത് വിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളില്‍ കാലാകാലമായി നിലനില്‍ക്കുന്ന നിലവിളക്ക് കൊളുത്തിയുള്ള ഉത്ഘാടനം നിര്തലാക്കണം എന്നും വകുപ്പിന്റെ പരിവാടികള്‍ നടക്കുമ്പോള്‍ അദ്ധ്യാപകര്‍ പച്ച സാരി ധരിക്കണം എന്നും ഉള്ള പൊള്ളയായ തുക്ലക്ക് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്ന ആളുകള്‍ മന്ത്രിമാരവുക എന്നത് സമുഹത്തിനാകമാനം അപമാനം ആണ്
ചില വര്‍ഗ്ഗിയ വാദികള്‍ സോഷില്‍ മീഡിയയില്‍ മമ്മുട്ടിയെ തെറി വിളിച്ചാല്‍ തീരുന്നതാണോ അബ്ദുല്‍റബ് ചേയുന്ന വര്‍ഗ്ഗിയ കോമാളിത്തരങ്ങള്‍ സമുധയത്തെ മറ്റുള്ളവരുടെ ഇടയില്‍ ചെളി വാരിതെക്കുവാന്‍ മാത്രമേ മന്ത്രിയുടെ നടപടികള്‍ ഉപഹരിക്കുകയൊല്ലു സ്‌കൂള്‍കളില്‍ യോഗ അഭ്യസിപ്പിക്കണം എന്നാ നിലപാടുകളെ എതിര്‍ക്കുകയും നിലവിളക്ക് കൊളുത്തി ഉത്ഘാടനം നടത്തില്ല എന്ന് വാശി പിടിക്കുകയും ചെയുന്ന അബ്ദുറബ്ബിന്റെ അതെ പാര്‍ട്ടിയില്‍ പെട്ട മുസ്ലീം ആയ കെ.എന്‍.എ ഖാദര്‍ ആണ് ‘യോഗയെ എതിര്‍ക്കുന്നവര്‍ വിവരം ഇല്ലാത്തവര്‍ ആണ് എന്ന് പറഞ്ഞു കൊണ്ട് നിലവിളക്ക് കൊളുത്തി യോഗ ഉത്ഘാടനം ചെയിതതു യോഗ ഭാരതിയ സംസ്‌കാരത്തിന്റെ സംഭാവന ആണ് എന്നും മറിച്ചു ഏതങ്കിലും മതിന്റെയോ രാഷ്ട്രിയ സംഘടനകളുടെയോ സ്വത്തല്ല’ എന്നും പറയുവാന്‍ കെ.എന്‍.എ ഖാദര്‍ കാണിച്ച ഇച്ചാശക്തിയെ അഭിനന്ദിക്കാതെ കടന്നു പോവുവാന്‍ സാധിക്കില്ല ദൈവം എന്ന് പറയുന്നത് മനസ്സില്‍ ആണ് ഉണ്ടാവേണ്ടത് മറിച്ചു കത്തി നില്‍ക്കുന്ന നിലവിളക്കിലും നാല് ചുമരുകള്‍ക്കു ഇടയിലെ പള്ളികളിലും അമ്പലങ്ങളിലും അല്ല
പ്രതീകങ്ങളെ മാതാച്ചരങ്ങള്‍ക്ക് എതിരാണ് എന്ന് പറയുന്ന ആളുകള്‍ നടത്തുന്നത് വര്‍ഗ്ഗിയവും ഏക ദൈവ വിശ്വാസത്തിനെതിരെയുള്ള പ്രചാരണവും ആണ്. നാടിനെ നയിക്കുവാന്‍ തിരഞ്ഞെടുക്കപെട്ട രാഷ്ട്രിയ നേതാക്കളും മത നേതാക്കളും ഇത് പോലുള്ള അല്പതരങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി നില്‍ക്കുകയാണ് വേണ്ടത് അവര്‍ മാനവികതയുടെയും മതമൈത്രിയുടെയും വക്താക്കള്‍ ആവണം അല്ലാതെ സമുഹത്തിന് പറഞ്ഞു ചിരിക്കുവാന്‍ ഉള്ള കോമാളികള്‍ ആവരുത്. വളര്‍ന്നു വരുന്ന ഒരു തലമുറ ഇവിടെ ഉണ്ട് എന്നു മനസിലാക്കാതെ വര്ഗ്ഗിയതയുടെ മൊട്ടുകള്‍ കുഞ്ഞു കുട്ടികള്‍ക്ക് വരെ നല്കുന്ന വകുപ്പായി ഇനിയും വിദ്യഭ്യാസ വകുപ്പിനെ മാറ്റാതിരിക്കട്ടെ..

© 2024 Live Kerala News. All Rights Reserved.