#Health Tips:മുഖക്കുരു നിങ്ങളെ അലട്ടുന്നുണ്ടോ? മുഖക്കുരു മാറാനുള്ള 10 വഴികള്‍..

 

ആളുകളില്‍ മിക്കപേരെയും മുഖക്കുരു അലട്ടുന്നുണ്ടാവും ഇതുകാരണം പുറത്തു പോവാന്‍ പോലും മടിക്കുന്നവരുമുണ്ട് എന്നാല്‍ ഇനി നിങ്ങളുടെ തിരക്കു പിടിച്ച ജീവിതത്തിലും ചിലത് നിങ്ങള്‍ക്കും പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇനി മുഖക്കുരുവിനെ പേടിക്കേണ്ടതില്ല. മുഖക്കുരു മാറാന്‍ ഇതാ ചില വഴികള്‍

  1. രാവിലെ കരിക്കിന്‍ വെള്ളമോ കാടിവെള്ളമോ കൊണ്ട് മുഖം കഴുകാം
  2. ശീത സ്വഭാവമുള്ളതിനാല്‍ കറ്റാര്‍ വാഴ നീര് പുരുട്ടുന്നത് നന്നായിരിക്കും
  3. പതിവായി ശുദ്ധമായ പനിനീര്‍ മുഖത്തു പുരട്ടിയാല്‍ മുഖകാന്തി വര്‍ദ്ധിക്കും
  4. വേപ്പിലയും മഞ്ഞളും അരച്ചു പുരട്ടുന്നത് മുഖത്തെ പാടുകള്‍ മാറാന്‍ സഹായിക്കും
  5. നേര്‍പപ്പിച്ച നാരങ്ങാ നിരില്‍ മുഖം കഴുകാം
  6. എണ്ണമയം കളഞ്ഞ് മുഖം വൃത്തിയാക്കാന്‍ തണുത്ത നാല്‍പ്പാമര വെള്ളം ഉത്തമമാണ്
  7. മുഖം കഴുകാന്‍ കടലപ്പൊടി ഉപയോഗിക്കുക
  8. നിത്യം 7-8 ഗ്ലാസ്സ് വെള്ളം കുടിക്കണം,ചര്‍മ്മത്തില്‍ വിഷാംശം അടിയുന്നതും നിര്‍ജ്ജലികരണം ഒഴിവാക്കാനും സഹായിക്കും
  9. ആഹാരത്തില്‍ പഴങ്ങളും പച്ചക്കറിക്കളും ധാരാളം ഉള്‍പ്പെടുത്തണം
  10. എരിവ്, പുളി, എണ്ണ എന്നിവ മിതമായി ഉപയോഗിക്കുക

 

© 2024 Live Kerala News. All Rights Reserved.