ഭഗവത് ഗീതയും ആയുര്‍വേദവും.. ഡോ:അനവദ്യ ശ്രീകുമാര്‍ എഴുതുന്നു…

 

ഗീതോപദേശം നല്‍കുന്നതിന് മുമ്പ് ശ്രീകൃഷ്ണന്‍ അര്‍ജുനന്റെ രഥം
കുരുക്ഷേത്രത്തിലേക്ക് (കര്‍മ്മമണ്ഡലത്തിലേക്ക്) നയിച്ചു. ഇവിടെ കുതിരകള്‍ ഇന്ദ്രീയങ്ങളാണ് . കടിഞ്ഞാണ്‍ മനസ്സായും, അര്‍ജുനന്‍ ആത്മാവായും, ഭഗവാന്‍ തേരാളി അഥവാ ബുദ്ധിയായും, തേര് നമ്മുടെ ശരീരത്തിന്റെ സ്ഥാനത്തുമാണ്. ശരീരവും ദൈവവും തമ്മിലുള്ള ബന്ധത്തെ ആയുര്‍വേദത്തില്‍ വിശദമായി വര്‍ണിച്ചിട്ടുണ്ട്
.

dr anavadhya

ഡോ:അനവദ്യ ശ്രീകുമാര്‍(BAMS)
എഴുതുന്നു… (വേദിക് ആയുര്‍വേദ

ചികില്‍സാലയം, കാക്കനാട്‌)

ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭഗവത് ഗീതയില്‍ പറയുന്നു’ വേദങ്ങളുടെ കൂട്ടത്തില്‍ ഞാന്‍ സമവേദമാണ്, ദേവന്മാരില്‍ ദേവേന്ദ്രനും, ഇന്ദ്രീയങ്ങളില്‍ മനസ്സും, ജീവികളുടെ ചൈതന്യവും ഞാന്‍ തന്നെ’. ജഗത്തിന്റെ പരിണാമം സംഭവിക്കുന്നത് പ്രകൃതി പുരുഷന്മാരുടെ സംയോഗം കൊണ്ടാണ്. പ്രകൃതി നിര്‍ജ്ജീവമാകയാല്‍ സ്വയം ജീവനെ ഉദ്പാദിപ്പിക്കാന്‍ സാധ്യമല്ല. അതുകൊണ്ട് ലോകത്തിലെ ജീവപരിണാമം സംഭവിക്കുന്നത് പുരുഷന്‍ പ്രകൃതിയെ പ്രാപിക്കുന്നതിന്റെ ഫലമാണ്.

പരിണാമക്രമം സംഖ്യാശാസ്ത്രത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്നു.
മഹത്വത്തില്‍ നിന്ന് അഹങ്കാരവും, അഹങ്കാരത്തില്‍ നിന്ന് മനസ്സും, മനസ്സില്‍ നിന്നും  കര്‍മ്മേന്ദ്രീയങ്ങളും, പഞ്ചേന്ദ്രീയങ്ങളും (അതായത് ജലം, ഭൂമി, വായു, അഗ്‌നി, ആകാശം എന്നിവയും) ജനിക്കുന്നു.
പഞ്ചഭൂതങ്ങള്‍ എല്ലാജീവികളുടെയും ശരീരങ്ങളിലും അടങ്ങിയിരിക്കുന്നു. അവ ജഗത്തിലാകെ വ്യാപിക്കുകയും ചെയ്യുന്നു. പക്ഷെ ജീവാത്മാവിനോട് ചേര്‍ക്കപ്പെടുന്നതുവരെ ശരീരം അചേതനമായിരിക്കും.

‘യാവന്താ: മൂര്‍ത്തിമാന്ത ഭോവവിശേഷ:
ലോകേ താവന്ത് ഏവ ദേഹെ യാവന്തോദെ
ഹേ താവന്തോ ലോകേ’

ജഗത്തില്‍ മുഴുവന്‍ നിറഞ്ഞിരിക്കുന്ന പഞ്ചഭൂതങ്ങള്‍ തന്നെയാണ് ശരീരത്തിന്റെയും ഘടകങ്ങളെന്ന് ആയുര്‍വ്വേദം പറയുന്നു. അവയുടെ അസന്തുലിതാവസ്ഥയാണ് ശരീരത്തില്‍ രോഗങ്ങള്‍ സൃഷ്ടിക്കുന്നത്.

വാതം= ആകാശം+വായു
പിത്തം= അഗ്‌നി
കഫം= ഭുമിയുടെയും ജലത്തിന്റെയും സമന്വയഫലമായി ഉണ്ടാകുന്നവയാണ്
ഇവ മൂന്നും ശാരീരിക സ്വഭാവമാകുന്നു.
പഞ്ചതത്വങ്ങളാല്‍ സ്വാധീനിക്കപ്പെടുന്ന ശരീരം വാതപിത്ത കഫങ്ങളാലും, മനസ്സ് സത്വരജസ്തമോ ഗുണങ്ങളാലും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു.
മനസ്സിന്റെ പ്രേരണയ്ക്കു വശംവദമായിട്ടാണ് ശരീരം ബഹുവിധ ഇന്ദ്രീയ വ്യാപാരങ്ങളില്‍ ഏര്‍പ്പെടുന്നത്.
ഗീതോപദേശം നല്‍കുന്നതിന് മുമ്പ് ശ്രീകൃഷ്ണന്‍ അര്‍ജുനന്റെ രഥം കുരുക്ഷേത്രത്തിലേക്ക് (കര്‍മ്മമണ്ഡലത്തിലേക്ക്) നയിച്ചു.
ഇവിടെ കുതിരകള്‍ ഇന്ദ്രീയങ്ങളാണ് .
കടിഞ്ഞാണ്‍ മനസ്സായും
അര്‍ജുനന്‍ ആത്മാവായും
ഭഗവാന്‍ തേരാളി അഥവാ ബുദ്ധിയായും തേര് നമ്മുടെ ശരീരത്തിന്റെ സ്ഥാനത്തുമാണ്
ശരീരവും ദൈവവും തമ്മിലുള്ള ബന്ധത്തെ ആയുര്‍വേദത്തില്‍ വിശദമായി വര്‍ണിച്ചിട്ടുണ്ട്. ആ കാര്യം തന്നെ ഗീതയിലെ ചില ശ്ലോകങ്ങളില്‍ ഇങ്ങനെ വിവരിക്കുന്നു
(ഭഗവത്ഗീത അദ്ധ്യായം 9, ശ്ലോകം 7)
‘കൗന്തേയാ ദാരോ ചതുര്‍യുഗത്തിന് ശേഷവും ഈ ഭൗതികലോകം എന്റെ പ്രകൃതിയില്‍ ലയിക്കുന്നു. അടുത്ത യുഗാരംഭത്തില്‍ ഞാന്‍ എന്റെ ശക്തികൊണ്ട് വീണ്ടും സൃഷ്ടിക്കുന്നു’
വീണ്ടും ഇപ്രകാരം പറയുന്നു (അദ്ധ്യായം 9, ശ്ലോകം 10)
ഈ ഭൗതിക പ്രകൃതി എന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. ഹേ കുന്തീപുത്രാ, ചലവും അചലവുമായ എല്ലാ ജീവചാലങ്ങളെയും സൃഷ്ടിക്കുന്നതും അങ്ങനെത്തന്നെ അതിന്റെ നിയമമനുസരിച്ച് ഈ ലോകം വീണ്ടും വീണ്ടും സൃഷ്ടിക്കുകയും സംഹരിക്കപ്പെടുകയും ചെയ്യുന്നു.

(തുടരും…)

© 2024 Live Kerala News. All Rights Reserved.