കര്‍ക്കിടക ചികില്‍സയും ലൈംഗിക ആരോഗ്യവും.. പാരമ്പര്യ വൈദ്യന്‍ സുധീര്‍ കോമത്ത് എഴുതുന്നു..

sudhir komath-live-kerala-news
പാരമ്പര്യ വൈദ്യന്‍ 

സുധീര്‍ കോമത്ത് എഴുതുന്നു..

Mob:9048523189

ആയുര്‍വേദ ചികില്‍സയ്ക്ക് ഏറ്റവും ഉചിതമായ കാലം കര്‍ക്കിടകമാണ്. കഴിക്കുന്ന മരുന്നിന്റെ ഗുണം ഏറ്റവും പെട്ടന്ന് ശരീരത്തില്‍ ലഭിക്കുന്നതും, ശരീരം എളതായിരിക്കുന്നതുമായ സമയമാണിത്. അതിനാല്‍ തന്നെ കര്‍ക്കിടക ചികില്‍സയ്ക്ക് മറ്റ് കാലത്തെ ചികില്‍സയെക്കാള്‍ ഫലപ്രാപ്തി രണ്ടിരട്ടിയാണ്. പ്രധാനമായും ജൂലൈ പകുതി മുതല്‍ ഓഗസ്ത് അവസാനം വരെയാണ് കര്‍ക്കിടക ചികില്‍സ നല്‍കാറ്. പ്രത്യേക കഷായ കഞ്ഞികളും, ഉഴിച്ചിലും, ആവിപിടിക്കലും (സ്റ്റീമിംങ്ങ്) ചെറിയ വ്യായാമങ്ങളുമെല്ലാം കര്‍ക്കിട ചികില്‍സയുടെ ഭാഗമാണ്. ഒരു വര്‍ഷത്തെ കര്‍ക്കിടക ചികില്‍സയുടെ ഫലം മൂന്ന് വര്‍ത്തേക്കാണ്. മുടക്കം വരാതെ മൂന്ന് വര്‍ഷം കര്‍ക്കിട ചികില്‍സ ചെയ്താല്‍ 12 വര്‍ഷത്തേക്കതിന്റെ ഫലം ലഭിക്കുമെന്നാണ് ആയുര്‍വേദ ശാസ്ത്രം പറയുന്നത്.

podikkizhi_ayurveda_therap

ശരീരത്തിലെ എല്ലാ അവയവത്തിനുമെന്ന് പോലെ തന്നെ ലൈംഗീക ഉത്തേജനത്തിനും പ്രത്യേക കര്‍ക്കിട ചികില്‍സയുണ്ട്. പ്രധാനമായും ലൈംഗീക താല്‍പര്യക്കുറവ്, സംതൃപ്തിക്കുറവ്, ശീക്രസ്ഖലനം, സ്വപ്‌നസ്ഖലനം, സ്ത്രീകളുടെ ആര്‍ത്തവ പ്രശ്‌നങ്ങള്‍, വന്ധ്യത തുടങ്ങിയ രോഗങ്ങള്‍ക്ക് ആയുര്‍വേദ ചികില്‍സ കര്‍ക്കിടകത്തില്‍ ചെയ്താല്‍ ഗുണം ഇരട്ടിയാണ്. സ്ത്രീയ്ക്കും പുരുഷനും വ്യത്യസ്ത രീതിയിലുള്ള ചികില്‍സകളാണ് ഇതിനായി നല്‍കി വരുന്നത്. ഞവരക്കിഴി( നാഢി ഞരമ്പുകള്‍ക്ക ബലം വര്‍ദ്ധിപ്പിക്കുന്നു. പ്രായധിക്യത്തെ കുറക്കുന്നു, സൗന്ദര്യം വര്‍ദ്ദിപ്പിക്കുന്നു) ഉഴിച്ചില്‍ (ശരീരത്തിന്റെ ചൂടിനനുസരിച്ചുള്ള തൈലം ഉപയോഗിച്ച് ഉഴിച്ചില്‍ ചെയ്താല്‍ പെട്ടന്നുള്ള ഫലപ്രാപ്തി ലഭിക്കും) അതിരാവിലെയാണ് ചികില്‍സയ്ക്ക് ഏറ്റവും നല്ല സമയം. രാവിലെ ചികില്‍സയ്ക്കായി എഴുനേല്‍ക്കുന്നതിനാല്‍ പകല്‍ സമയത്ത് രോഗിയക്ക് ഉറക്കം വരാനുള്ള സാധ്യത വലുതാണ്. പക്ഷേ ചികില്‍സ കാലയളവില്‍ പകലുറങ്ങിയാല്‍ ഫലം കുറയുമെന്നാണ് ശാസ്ത്രം.

ayurvedic-kerala
ചികില്‍സകാലങ്ങളില്‍ കഠിനമായ വ്യായമം, വെയില്‍ കൊള്ളുക തുടങ്ങിയ ആയസമുള്ള പ്രവര്‍ത്തികള്‍ ചെയ്യരുത്. മലമൂത്രാദി വേഗങ്ങളെ തടയരുത്. മഞ്ഞ് കൊള്ളുകയോ, പുകയേല്‍ക്കുകയോ, പുക വലിക്കുകയോ, ലഹരി പാദാര്‍ത്ഥങ്ങള്‍ കഴിക്കുകയോ, അധികം സംസാരിക്കുകയോ, കോപിക്കുകയോ, അധികം നടക്കുകയോ, യാത്ര ചെയ്യുകയോ വായിക്കുകയോ, ടിവി കാണുകയോ പാടില്ല. മിതമായും പത്യത്തോടു കൂടിയുള്ളതുമായ ആഹാരം കഴിച്ച് ബ്രഹ്മാചര്യനുഷ്ടാനത്തോട് കൂടി ഈ കാലയളവില്‍ ജീവിച്ചാല്‍ ഫലം സുനിശ്ചിതമാണ്.
ചികില്‍സകാലയളവ് എത്ര ദിവസമാണോ അത്രയും കാലയളവ് പഥ്യം അനുഷ്ടിക്കണം. ചികില്‍സയ്ക്ക് ശേഷം വൈദ്യന്‍ നിര്‍ദ്ദേശിക്കുന്ന കാലയളവ് വരെ കഷായം, അരിഷ്ടം, മറ്റ് മരുന്നുകള്‍ കഴിച്ച്, നിര്‍ദ്ദേശിക്കുന്ന കുഴമ്പ്, തൈലം ദേഹത്ത് തേച്ച്, ഇളം ചൂടുവെള്ളത്തില്‍ സോപ്പ് ഉപയോഗിക്കാതെ കുളിച്ചാല്‍ ഫല പ്രാപ്തി വലുതാണ്.

© 2024 Live Kerala News. All Rights Reserved.