ഡോ:ശാലിനി കൃഷ്ണദാസ് എഴുതുന്നു..
വീട്ടു ജോലിയൊക്കെ കഴിഞ്ഞു അല്‍പ്പസമയം ഭര്‍ത്താവിന്റെ ആവശ്യ പ്രകാരം സെക്‌സ് ചെയ്യുന്ന പഴഞ്ചന്‍ സങ്കല്‍പ്പത്തില്‍ നിന്ന് സ്ത്രീ മനസ് കിലോമീറ്ററുകളോളം യാത്ര ചെയ്തു കഴിഞ്ഞു. വിവാഹ ജിവിതത്തില്‍ സ്‌നേഹത്തിനോടൊപ്പമോ, അതിലേറെയോ പ്രാധാന്യം ലൈംഗീകതയക്ക്്, ഉണ്ടെന്നും, ലൈംഗീകത തന്റെ അവകാശ മാണെന്നും ആധുനിക സ്ത്രീ തിരിച്ചറിഞ്ഞു കഴിഞ്ഞു.
പണ്ടുകാലത്ത് ഭരത്താവിനോടു സെക്‌സ് ആവശ്യപ്പെടാനോ സെക്‌സില്‍ മുന്‍കൈ എടുക്കാനോ ഭാര്യമാര്‍ക്ക് പേടിയായിരുന്നു. കാലം മാറി, താന്‍ ലൈംഗിക ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ഭര്‍ത്താവിനോട് തുറന്ന് പറയാനോ, മുന്‍കൈ എടുക്കാനോ, ഇന്നത്തെ സ്ത്രീ മടിക്കുന്നില്ല. കുറച്ചു നാള്‍ മുന്‍പ് വരെ ഒരു നോട്ടത്തിലൂടെയോ സ്പര്‍ശനത്തിലൂടെയോ ഒന്നു രണ്ട് വാകുകളിലൂടെയോ നല്‍കുന്ന സൂചനകളിലൂടെ ആയിരുന്നു തന്റെ ആഗ്രഹം ഭാരത്താവിനെ അറിയിച്ചിരുന്നത്. ഇന്നിപ്പോള്‍ സുചനകളെ ആശ്രയിക്കാതെ നേരിട്ടു പറഞ്ഞു തുടങ്ങി.
ഒഫീസിലിരിക്കുന്ന ഭര്‍ത്താവിന്, ഇന്നു രാത്രി സെക്‌സ് വേണമെന്നു ‘വാട്‌സ് അപ്പ് ‘ചെയ്യുന്ന ഭാര്യമാരും ഇന്നിന്റെ യാഥാര്‍ത്ഥ്യമാണ്. സ്‌നേഹലാളനകള്‍ വേണ്ട വിധം കിട്ടുന്നില്ലെങ്കില്‍ അത് ചോദിച്ചു വാങ്ങാനും ഇന്നത്തെ സ്ത്രീകള്‍ മടിക്കുന്നില്ല. ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുബോള്‍ താന്‍ എന്തൊക്കെയാണ് ആഗ്രഹിക്കുന്നതെന്ന് ഭര്‍ത്താവിനോട് പറയുകയും, അത് ചോദിച്ചു വാങ്ങുകയും ചെയ്യുന്ന സ്ത്രീകള്‍ ഇന്ന് ധാരാളമാണ്. പണ്ടത്തെ പോലെ തന്റെ കാര്യം കഴിഞ്ഞു ഭാര്യയെ ഒട്ടും പരിഗണിക്കാതെ അപ്പുറത്ത് മാറികിടക്കുന്ന പുരുഷനോട്, ഇത് ശരിയാവില്ല എന്ന് അവള്‍ തുറന്നു പറയുന്നു. ഇത് സ്ത്രീകള്‍ തങ്ങളുടെ അധികാരം തിരിച്ചറിഞ്ഞതിന്റെ മാറ്റമാണെന്നാണ് വിധഗ്ദര്‍ നിരീക്ഷിക്കുന്നത്.
കിടപ്പറയില്‍, തന്നെ ഒട്ടും പരിഗണിക്കാത്ത, ലൈംഗിക തൃപ്തി നല്‍കുന്നതില്‍ പാരാജയപ്പെടുന്ന പുരുഷനില്‍ നിന്ന് എന്നെന്നേക്കുമായി അകലാന്‍ സ്ത്രീ മടിക്കുന്നില്ലെന്നാണ് അടുത്തിടെ റിപ്പോര്‍ട്ട്് ചെയ്യുന്ന ചില സംഭവങ്ങളും ചൂണ്ടിക്കാട്ടുന്നത്. കുടുബ കോടതിയില്‍ എത്തുന്ന വിവാഹമോചന കേസുകളുടെ പ്രധാന കാരണം ലൈംഗികതയാണെന്ന് തുറന്നു സമ്മതിക്കാന്‍ സ്ത്രീകള്‍ യാതൊരു വിഷമവും കാട്ടാറില്ലെന്നതും വസ്തുതയാണ്്.
ചിലര്‍ പങ്കാളിയെ നില നിര്‍ത്തികൊണ്ട് തന്നെ മറ്റൊരു ബന്ധമെന്ന ഞാണിന്‍ മേല്‍ കളിയിലോട്ട് പോകുന്നു. ഞാണിന്‍ മേല്‍ കളിയെന്നു പറഞ്ഞെങ്കിലും, എക്‌സ്പ്രസ് ഹൈ വെയിലൂടെ വണ്ടിയോടിക്കുന്ന ലാഘവത്തോടെ ഇത്തരം ബന്ധങ്ങള്‍ സുഗമമായി കൊണ്ട് പോകുന്നവരും ഇന്ന് അപൂര്‍വമല്ല. പണ്ട് ഇതൊക്കെ പുരുഷന്റെ മാത്രം കുത്തകയായിരുന്നു. ഇതിനൊന്നും അവസരമില്ലാത്തവര്‍ ഫോണ്‍ രതിയെന്ന(phono sex) പുതിയ ട്രെഡിലോട്ട് പോകുന്നതും ഇപ്പോള്‍ പുതുമയല്ല. ഫോണിലൂടെ ഇക്കിളി പെടുത്തുന്ന വാര്‍ത്തമാനങ്ങളിലൂടേയോ മെസേജുകളിലൂടെയോ (വാക്കുകള്‍ ,ചിത്രങ്ങള്‍ ) സെക്‌സിന്റെ പുതിയ തലങ്ങള്‍ തേടിപോകുകയാണ് ഫോണ്‍ രതി.
സ്ത്രീക്ക് പുരുഷനെ മടുക്കുമോ..
പങ്കാളി എല്ലാ അര്‍ഥത്തിലും ലൈംഗിക തൃപ്തി തന്നാലും ചില പുരുഷന്‍മാര്‍ പറയാറുണ്ട്, എന്നും ഭാര്യയുമായി ബന്ധപ്പെടുന്നത് മടുപ്പുളവാക്കുന്നുവെന്ന്. ഒരു പുതുമയുമില്ല, ,എന്നും ചോറ് മാത്രം തിന്നാല്‍ മതിയോ, ഇടക്കൊക്കെ ബിരിയാണി കഴിക്കണ്ടേ’ എന്നൊക്കെയുള്ള ചോദ്യങ്ങളിലേക്ക് പുരുഷന്‍മാര്‍ കടന്നിട്ട് 2 പതിറ്റാണ്ടുകള്‍ പിന്നിട്ടുവെങ്കിലും, ന്യൂജനറേഷനില്‍ ഈ ചോദ്യങ്ങളുടെ വ്യാപനം വലുതാണ്. .ഇത്തരം മടുപ്പ് പുരുഷന്റെ കാര്യത്തില്‍ സ്ത്രീക്കും ന്യൂജനറേഷന്‍ കാലയളവില്‍ വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ആധുനിക സ്ത്രീകളില്‍ ചിലരിലെങ്കിലും ഇത്തരം മടുപ്പ് തുടങ്ങിയിട്ടുണ്ടെന്നാണ് മനശാസ്ത്രഞ്ജന്‍മാരുടെ വാദം. ആദ്യമൊക്കെ രസത്തിന് തുടങ്ങുന്ന ഇത്തരം ബന്ധങ്ങള്‍ പിന്നീട് സ്ത്രീയുടെ മാനസിക നിലയെ താളം തെറ്റിക്കുന്നതായും, കുടുംബ ബന്ധങ്ങളില്‍ വലിയ വിള്ളല്‍ വീഴ്ത്തുന്നതുമാണ്.
ഇന്റെര്‍നെറ്റിന്റെ അതിപ്രസരം സ്ത്രീകളില്‍
ഇന്റെര്‍നെറ്റ് ഇപ്പോള്‍ വലിയൊരു ശതമാനം സ്ത്രീകളും ഉപയോഗിക്കുന്നത് അവരിലെ ലൈംഗീക ചിന്തകളില്‍ മാറ്റം വരുത്തുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരിക്കലെങ്കിലും ഇന്റെര്‍നെറ്റ് വഴി ലൈഗീക ദൃശ്യങ്ങളോ, വീഡിയോകളോ അസ്വാദിക്കാത്തവര്‍ വിരളമാണെന്നാണ് റിപ്പോര്‍ട്ട്. ആദ്യം തമാശയ്ക്ക് കണ്ടു തുടങ്ങുന്ന ഇത്തരം പോണ്‍ സൈറ്റുകളുടെ ഭൂരിഭാഗം പ്രേക്ഷകരും കോളേജ് വിദ്യര്‍ത്ഥിനികളാണെന്നതാണ് മറ്റൊരു പഠനം സൂചിപ്പിക്കുന്നത്.
സ്ത്രീകളിലെ ലൈംഗീകതയുടെ പുതിയ മാറ്റങ്ങള്‍ ഭാരതീയ സംസ്‌കൃതികളുടെ വേലിക്കെട്ട് തകര്‍ക്കുന്ന കാലം വിദൂരമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രല്ല. കുടുംബമെന്ന സങ്കല്‍പ്പത്തിന്റെ തകര്‍ച്ചയിലേക്കും ഈ മാറ്റങ്ങള്‍ വിരല്‍ചൂണ്ടുന്നു.