ദിവസവും സെക്‌സ് ചെയ്താല്‍ ആയുസ്സ് വര്‍ദ്ധിപ്പിക്കും; മാനസികസമ്മര്‍ദ്ദം കുറയ്ക്കും

ദിവസവും സെക്‌സ് ചെയ്താല്‍ ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നത്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും സെക്‌സ് സഹായിക്കുന്നുണ്ട്. ആരോഗ്യമുള്ള ഹൃദയം, മെച്ചപ്പെട്ട ഓക്‌സിജന്‍ സര്‍ക്കുലേഷന്‍ എന്നിവ ദിവസവും സെക്‌സിലേര്‍പ്പെട്ടാല്‍ ലഭിക്കുന്ന ഗുണങ്ങളാണ് . സെക്‌സ് മാനസിക സമ്മര്‍ദ്ദം അകറ്റാനുള്ള നല്ലൊരു മാര്‍ഗ്ഗമാണ്. ആര്‍ത്തവം മുടങ്ങുന്നതിനുള്ള ഒരു പ്രധാന കാരണം മാനസികസമ്മര്‍ദ്ദം. സെക്‌സ് ഹൃദയമിടിപ്പ് ഉയര്‍ത്തുകയും ശരീരത്തിന് റിലാക്‌സ് നല്‍കുകയും അത് വഴി നല്ല ഉറക്കം ലഭിക്കുകയും ചെയ്യും. സെക്‌സ് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ഹൃദയത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. സെക്‌സ് കൂടുതല്‍ ചെയ്യുന്നത് വഴി ഇമ്യൂണോഗ്ലോബിന്‍ എ കൂടുതലായി നിങ്ങളുടെ ശരീരത്തിലുണ്ടാകും. ഈ ആന്റിജന്‍ നിങ്ങളുടെ രോഗപ്രതിരോധശേഷി കുറയ്ക്കുന്ന രോഗാണുക്കളെയും അകറ്റുകയും ചെയ്യും.