കൊച്ചുസുന്ദരികള്‍ പിടിയിലായി

കൊച്ചുസുന്ദരികള്‍ പിടിയിലായി
കുട്ടികളെ അടക്കം ഉപയോഗിച്ച് ലൈംഗിക വ്യാപാരം നടത്തിവന്ന സംഘം പൊലീസ് പിടിയിലായി. സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡില്‍ വിവിധ ജില്ലകളില്‍ നിന്ന് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലെ എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാന ഏജന്റ് എറണാകുളം സ്വദേശി അക്ബറും പിടിയിലായി. അറസ്റ്റിലായവരില്‍ ചുംബനസമരേ നേതാവും ഉള്‍പ്പെടുന്നു പ്രമുഖ മോഡലും ഉള്‍പ്പെടുന്നു.ഇതിനിടെ കൊച്ചിയില്‍ കാറില്‍ രണ്ട് സ്ത്രീകളുമായെത്തിയ പെണ്‍വാണിഭ മാഫിയ ഇടപാടുകാര്‍ പൊലീസ് ആണെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘധത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താനും ശ്രമമുണ്ടായി. നിര്‍ത്താതെ ഓടിച്ചുപോയ വാഹനത്തിലുള്ളരെയും ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് പറഞ്ഞു. ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ ക്രൈംബ്രാഞ്ച് ഐജി ആര്‍ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭ മാഫിയയെ കുടുക്കിയത്.കൊച്ചുസുന്ദരികള്‍ എന്ന ഫെയ്‌സബ്ക്ക് പേജ് ഏറെ നാളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മാധ്യമങ്ങളുടെയും ഇടപെടലിനെത്തുടര്‍ന്ന് മുമ്പ് ഈ പേജ് ഫെയ്‌സ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമായെങ്കിലും താമസിയാതെ വീണ്ടും പ്രത്യക്ഷപ്പെടുകയായിരുന്നു. ഇതില്‍ പോസ്റ്റുകളും ക്മന്റുകളുമിടുന്നവര്‍ ഏറെ നാളായി സൈബര്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഈ അന്വേഷണത്തിലാണ് പേജുമായി ബന്ധമുള്ളവര്‍ കുട്ടികളെ ഉപയോഗിച്ച് ഓണ്‍ലൈന്‍ ലൈംഗിക വ്യാപരവും നടത്തുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്.