കെഎസ്ആർടിസിയിൽ ജീവനക്കാരുടെ കൂട്ട അവധി, 15 സർവീസുകൾ മുടങ്ങി: നടപടിയുണ്ടാകുമെന്ന് ഗതാഗതമന്ത്രി

കൊല്ലം : മദ്യപിച്ച് ജോലിക്കെത്തുന്നവരെ പിടികൂടാൻ കെഎസ്ആർടിസി വിജിലൻസ് സംഘത്തിൻ്റെ മിന്നൽ പരിശോധന. ഇതിൽ മദ്യപിച്ചെത്തിയ മൂന്ന് കെഎസ്ആർടിസി ജീവനക്കാർ കുടുങ്ങി. പിന്നാലെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ മണ്ഡലത്തിലെ കെഎസ്ആർടിസി ഡിപ്പോയിൽ ജീവനക്കാർ കൂട്ട അവധിയെടുത്തു. 12 പേരാണ് അകാരണമായി അവധിയെടുത്ത് മുങ്ങിയത്.

പരിശോധയുണ്ടെന്നു അറിഞ്ഞതോടെ രാവിലെ ജോലിക്കെത്തേണ്ട 12 ജീവനക്കാർ അവധിയെടുത്ത് മുങ്ങി. പിന്നാലെ പത്തനാപുരത്തിൻ്റെ ഗ്രാമമേഖലകളിലേക്കുള്ള സർവീസുകളുൾപ്പെടെ 15 സർവീസുകൾ മുടങ്ങി. ഇതോടെ സ്ഥിരം യാത്രക്കാർ ആകെ വലഞ്ഞു.

അകാരണമായി കൂട്ട അവധിയെടുത്ത ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മദ്യപിച്ച് ജോലിക്കെത്തിയ 250 കെഎസ്ആർടിസി ജീവനക്കാരെയാണ് രണ്ടാഴ്ച്ചയ്ക്കിടെ സസ്പെൻഡ് ചെയ്തത്.

© 2024 Live Kerala News. All Rights Reserved.