ഇന്നുമുതൽ പരിഷ്കരിച്ച ഡ്രൈവിം​ഗ് ടെസ്റ്റ്: ആദ്യദിനത്തിൽ തന്നെ പ്രതിഷേധവും ബഹിഷ്കരണവും കരിദിനവും

തിരുവനന്തപുരം: കേരളത്തിൽ ഇന്നുമുതൽ പരിഷ്കരിച്ച ഡ്രൈവിം​ഗ് ടെസ്റ്റ്. ടാർ ചെയ്‌തോ കോൺക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാർക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കൽ തുടങ്ങിയ ഉൾപ്പെടുത്തിയാണ് പുതിയ ‍ഡ്രൈവിം​ഗ് ടെസ്റ്റ്. റോഡ് ടെസ്റ്റിന് ശേഷമാകും H ടെസ്റ്റ് എന്നതും പ്രധാനപ്പെട്ട മറ്റമാണ്.

പ്രതിദിനം നൽകുന്ന ലൈസൻസുകളുടെ എണ്ണത്തിലുമുണ്ട് നിയന്ത്രണം. പുതിയതായി ടെസ്റ്റിൽ പങ്കെടുത്ത 40 പേർക്കും തോറ്റവർക്കുളള റീ ടെസ്റ്റിൽ ഉൾപ്പെട്ട 20 പേർക്കുമായി അറുപത് പേർക്ക് ലൈസൻസ് നൽകാനാണ് പുതിയ നിർദേശം.

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂളുകളുടെ പ്രതിഷേധവും ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ടെസ്റ്റ് ബഹിഷ്കരിക്കാനും കരിദിനം ആചരിക്കാനുമാണ് തീരുമാനം. അടിമുടി പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് ഇന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നത്. ഡ്രൈവിങ് ടെസ്റ്റ് കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി പരിഷ്കരിക്കുന്നതിനെതിരെ തുടക്കം മുതൽ പ്രതിഷേധങ്ങളുണ്ട്.

© 2024 Live Kerala News. All Rights Reserved.