പിസി ജോർജ്ജ് ബിജെപിയിലേക്ക്: ജനപക്ഷം ബിജെപിയിലെത്തും, നദിയിൽ തോടു ചേരുന്നു അത്രമാത്രമെന്ന് പ്രതികരണം

കോട്ടയം: പിസി ജോർജ് ബിജെപിയിലേക്ക്.ജനപക്ഷം സെക്കുലർ ബിജെപിയിൽ ലയിക്കുമെന്ന് പിസി ജോർജ്. ബിജെപിയിൽ ചേരണമെന്നാണ് പാർട്ടിയിലെ പൊതുവികാരമെന്ന് അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും പിസി ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

‘ജനപക്ഷം ബിജെപിക്കൊപ്പം പോകും. ബിജെപിയിൽ അംഗത്വം എടുക്കണമെന്നാണ് സംസ്ഥാന കമ്മിറ്റി അഭിപ്രായം. ലയനം എന്ന് പറയാൻ ആകില്ല. നദിയിൽ തോടു ചേരുന്നു അത്രമെ പറയാനാകു.’ പി സി ജോർജ്ജ് പറഞ്ഞു.ഇന്ത്യയിൽ ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവെച്ച ഒരു പ്രധാനമന്ത്രി ഉണ്ടായിരിക്കുകയാണ്.

നെഹ്‌റു മുതലുള്ള ചരിത്രം പരിശോധിച്ചാൽ ഇത്രയും പ്രഗത്ഭനായ ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ല. അദ്ദേഹത്തിന് പിന്തുണ നൽകുന്നതാണ് ശരിയെന്നാണ് പാർട്ടിയിൽ എല്ലാവരുടെയും അഭിപ്രായം’ പിസി ജോർജ്

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി നേതൃത്വം നൽകുന്ന മുന്നണിയുടെ ഭാഗമായിരുന്നു പിസി ജോർജ്. പാർട്ടിയിൽ ചേർന്നു കഴിഞ്ഞാൽ പത്തനംതിട്ടയിൽ നിൽക്കാനാണ് നിർദ്ദേശമെങ്കിൽ നിൽക്കുമെന്നും നിർബന്ധമില്ലെന്നും പിസി ജോർജ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.