ഗൗരിയമ്മയ്‌ക്കെതിരായ പരാമര്‍ശം: ജോര്‍ജിനെ താക്കീത് ചെയ്യും

തിരുവനന്തപുരം: കെ.ആര്‍ ഗൗരിയമ്മയ്‌ക്കെതിരായി നടത്തിയ മോശം പരാമര്‍ശത്തിന് പി.സി ജോര്‍ജിനെ താക്കീത് ചെയ്യും. ജോര്‍ജിനെ താക്കീത് ചെയ്യണമെന്ന് ശുപാര്‍ശ ചെയ്യുന്ന നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നിയമസഭ ഇന്ന് ചര്‍ച്ചചെയ്യും. കെ.മുരളീധരന്‍ അധ്യക്ഷനായ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സഭയുടെ മേശപ്പുറത്ത് വച്ചിരുന്നു. കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങളുടെ വിയോജിപ്പോടെയാണ് റിപ്പോര്‍ട്ട് സഭയില്‍ വച്ചത്.

ശൂന്യവേളയില്‍ അരമണിക്കൂര്‍ ഈ വിഷയത്തില്‍ ചര്‍ച്ചനടക്കും. കെ.മുരളീധരന്‍ വിഷയം അവതരിപ്പിക്കും. നടപടിക്ക് വിധേയനാകേണ്ടയാളെന്ന നിലയില്‍ പി.സി ജോര്‍ജിന് സംസാരിക്കാന്‍ അവസരമുണ്ടാകും. ചീഫ് വിപ്പായിരിക്കെയാണ് ജോര്‍ജ് വിവാദപരാമര്‍ശം നടത്തിയത്. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ പരാതിയിലാണ് വിഷയം എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടത്. ഒരു സമ്മേളനകാലത്തേക്ക് ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങളായ ജി.സുധാകരന്‍, സാജു പോള്‍, മാത്യു ടി തോമസ് എന്നിവര്‍ അന്ന് ആവശ്യപ്പെട്ടത്. കേവലം താക്കീത് ചെയ്ത് യു.ഡി.എഫുകാരനായ എം.എല്‍.എയെ ഭരണപക്ഷം സംരക്ഷിക്കുകയാണെന്ന് ഉന്നയിച്ചാണ് അവര്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്. മാന്യത കാത്തുസൂക്ഷിക്കാത്ത പരാമര്‍ശം നടത്തിയതുവഴി സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരംഗത്തിനെതിരെ നടപടി വരുന്നത്.
‘ഗൗരിയമ്മ യുഡിഎഫിന്റെ കഷ്ടകാലമാണെന്ന് പറഞ്ഞുകൊണ്ട് പി.സി ജോര്‍ജ് കോട്ടയത്ത് മാധ്യമങ്ങളെ കണ്ടവേളയില്‍ അവര്‍ക്ക് വയസ് തൊണ്ണൂറായി. സ്ത്രീയാണെന്ന ബഹുമാനം കൊടുത്തേക്കാം. പക്ഷേ, അവരുടെ കൈയിലിരിപ്പ് മോശമാണ്. വീട്ടിലിരിക്കേണ്ട സമയത്ത് ആംബുലന്‍സുമായി വോട്ടുപിടിക്കാന്‍ ഇറങ്ങുകയാണെന്നും ജോര്‍ജ് അധിക്ഷേപിച്ചിരുന്നു. ഇതാണ് പരാതിക്ക് ആധാരം. ജോര്‍ജിനെ കാണാന്‍ ഒരു സ്ത്രീ കുഞ്ഞുമായി നിയമസഭയില്‍ വന്നപ്പോള്‍ പണം നല്‍കി മടക്കിയത് താനാണെന്ന ഗൗരിയമ്മയുടെ വെളിപ്പെടുത്തലാണ് അസഭ്യവര്‍ഷത്തിനിടയാക്കിയത്. 95 വയസുള്ള കിഴവിയെന്ന് ഗൗരിയമ്മയെ വിളിച്ചതിനെതിരെ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ വിമര്‍ശനമുണ്ടായിരുന്നു

© 2024 Live Kerala News. All Rights Reserved.