‘പിണറായി വിജയന് മാനസിക രോഗം‘: ശബരിമല ശാസ്താവിന്റെ ശാപമാണ് പിണറായിയെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നതെന്ന് പി സി ജോർജ്ജ്

മുഖ്യമന്ത്രി പിണറായി വിജയന് മാനസിക രോഗമാണെന്ന് മുൻ എം എൽ എ പി സി ജോർജ്ജ്. ശബരിമലയെ തകർക്കാൻ ശ്രമിച്ചതിലുള്ള ശാസ്താവിന്റെ ശാപമാണ് പിണറായി വിജയനെക്കൊണ്ട് ഈ വിധം ചെയ്യിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴേ കടത്തിൽ മുങ്ങിയ കേരള ജനതയുടെ മുകളിലേക്കാണ് ഒട്ടും അനുയോജ്യമല്ലാത്ത കെ റെയിൽ കൊണ്ടു വരുന്നതെന്നും തൊടുപുഴയിലെ കെ റെയിൽ വിരുദ്ധ സമരത്തിൽ പി സി ജോർജ്ജ് പറഞ്ഞു.

മൂന്നരക്കോടി ജനസംഖ്യയുള്ള കേരളം ഇന്ന് മൂന്ന് ലക്ഷത്തി അറുപത്തേഴായിരം കോടി രൂപ കടത്തിലാണ്. അതിനിടയിലാണ് ശമ്പളം കൊടുക്കാൻ പണമില്ലാതെ മുഖ്യമന്ത്രി അറുപതിനായിരം കോടി കൂടി കടമെടുക്കാൻ അപേക്ഷ നൽകിയത്. ഈ സാഹചര്യത്തിലാണ് ഒരിക്കലും നടക്കാത്ത ഒരു ലക്ഷം കോടിയുടെ പദ്ധതിയുമായി പിണറായി ഇറങ്ങി തിരിച്ചിരിക്കുന്നത്. പി സി ജോർജ്ജ് പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.