പിസി ജോര്‍ജ്ജിനെ നീക്കുന്നതിനെക്കുറിച്ച് ഇന്ന് ചര്‍ച്ച

തിരുവനന്തപുരം:പിസി ജോര്‍ജ്ജിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്ന വിഷയം യുഡിഎഫ് യോഗം ഇന്ന് ചര്‍ച്ച ചെയ്യും. ഉച്ചതിരിഞ്ഞ് രണ്ട് മണിക്കാണ് യോഗം. ജോര്‍ജ്ജിനെ അയോഗ്യനാക്കുന്ന നടപടികള്‍ക്ക് യുഡിഎഫിന്റെ അംഗീകാരം തേടാന്‍ കേരള കോണ്‍ഗ്രസ് എം തീരുമാനിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതാധികാര സമിതിയോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ജോര്‍ജ്ജിനെ അയോഗ്യനാക്കാനുളള നടപടിയുമായി മുന്നോട്ട് പോകാനാണ് കേരള കോണ്‍ഗ്രസ് തീരുമാനം.
അന്തിമ തീരുമാനം യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനത്തിന് അനുസരിച്ച് എടുക്കാനാണ് ഉന്നതാധികാര സമിതിയിലെ ധാരണ.

ജോര്‍ജ്ജ് കൂറുമാറ്റ നിരോധനനിയമം ലംഘിച്ചു എന്നതിന് ആവശ്യമായ തെളിവുകളും നിയമോപദേശവും പാര്‍ട്ടി ശേഖരിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.