കുവൈറ്റിൽ ക്രിസ്തുമസ് അലങ്കാര വസ്തുക്കൾ പ്രദർശിപ്പിക്കുന്നതിന് വിലക്ക്

കുവൈത്ത് സിറ്റി : കുവൈത്തിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നു ക്രിസ്തുമസ് അലങ്കാര വസ്തുക്കൾ നീക്കം ചെയ്യുവാനുള്ള മുനിസിപ്പൽ അധികൃതരുടെ തീരുമാനം രാജ്യത്തെ നിലവിലുള്ള പ്രത്യേക രാഷ്ട്രീയ പശ്ചാത്തലത്തിൽ ആണെന്ന് സൂചന. ഫലസ്തീൻ ഇസ്രായീൽ യുദ്ധത്തെ തുടർന്ന് രാജ്യത്ത് എല്ലാ ആഘോഷ പരിപാടികൾക്കും നിരോധനം നില നിൽക്കുകയാണ്. ഇതോടൊപ്പം കഴിഞ്ഞ ആഴ്ച മുതൽ രാജ്യം പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതും.ഈ പശ്ചാത്തിലാണ് കുവൈത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് ക്രിസ്മസ് അലങ്കാര വസ്തുക്കൾ നീക്കം ചെയ്യുന്നതിന് മുനിസിപ്പൽ അധികൃതർ നടപടി ആരംഭിച്ചിരിക്കുന്നത് എന്നാണ് വിവരം.
രാജ്യത്തെ ബഹു ഭൂരിഭാഗം വരുന്ന പ്രവാസികളും വ്യാപാര സ്ഥാപനങ്ങളും ക്രിസ്തുമസിനെ വരവേൽക്കാൻ ഒരുങ്ങുന്നതിന് ഇടയിലാണ് അധികൃതരിൽ നിന്നും ഇത്തരമൊരു അപ്രതീക്ഷിതമായി തീരുമാനം ഉണ്ടായിരിക്കുന്നത്. ഈ തീരുമാനം കടയുടമകളെയും പ്രവാസികളെയും ആശയകുഴപ്പത്തിൽ ആക്കിയിരിക്കുകയാണ് ഇപ്പോൾ.
ആകർഷകമായ രീതിയിൽ ക്രിസ്‌മസ് അലങ്കാര പ്രദർശനങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയായിരുന്ന വലിയ സ്ഥാപനങ്ങൾക്കും മുനിസിപാലിറ്റിയുടെ തീരുമാനം തിരിച്ചടിയായിട്ടുണ്ട്

© 2024 Live Kerala News. All Rights Reserved.