വിസിറ്റിംഗ് വിസാ കാലാവധി വെട്ടികുറച്ച്‌ കുവൈറ്റ് സര്‍ക്കാര്‍

കുവൈറ്റ്: കുവൈറ്റില്‍ വീസാ ചട്ടങ്ങളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. മൂന്നു മാസം കാലാവധിയുള്ള ഫാമിലി വിസയാണ് ഒരു മാസമായി വെട്ടിചുരുക്കിയിരിക്കുന്നത്.

വാണിജ്യ വിസയ്ക്കും ടൂറിസ്റ്റ് വിസയ്ക്കും പുതിയ ഉത്തരവ് ബാധകമാണെന്ന് കുവൈറ്റ് താമസകാര്യ വകുപ്പ് അറിയിച്ചു. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയച്ചതായി അധികൃതര്‍ പറഞ്ഞു. സാധാരണയായി മാതാപിതാക്കള്‍, ഭാര്യാഭര്‍ത്താക്കന്‍മാര്‍, മക്കള്‍ എന്നിവര്‍ക്കു മൂന്നുമാസ കാലാവധിയുള്ള സന്ദര്‍ശക വിസയാണ് അനുവദിക്കാറുള്ളത്.

മന്ത്രാലയത്തിന്റെ ഈ തീരുമാനം മലയാളികളക്കമുള്ള പ്രവാസികളെ കാര്യമായി ബാധിയ്ക്കും എന്നതിന് സംശയമില്ല. പലരും ജോലി തേടി ഗള്‍ഫ് രാജ്യങ്ങളില്‍ എത്തുന്നത് വിസിറ്റിംഗ് വിസ തരപ്പെടുത്തിയാണ്. ഈ സൗകര്യമാണ് ഇപ്പോള്‍ കുവൈറ്റില്‍ ഇല്ലാതായത്.

മാത്രമല്ല, വാണിജ്യ വിസയ്ക്കും ടൂറിസ്റ്റ് വിസയ്ക്കും പുതിയ ഉത്തരവ് ബാധകമാണെന്ന് കുവൈറ്റ് സര്‍ക്കാര്‍ അറിയിച്ചു.