കുവൈറ്റിൽ വിസാത്തട്ടിപ്പിൽ അകപ്പെട്ട് വേശ്യാവൃത്തിയിലേർപ്പെട്ട അഞ്ചുപേർ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വേശ്യാവൃത്തിയിലേർപ്പെട്ട അഞ്ചുപേർ അറസ്റ്റിലായി. ഹവല്ലി പ്രദേശത്ത് നിന്നാണ് അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. പിടിയിലായവരെ തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. മനുഷ്യക്കടത്തിനും അനാശാസ്യ പ്രവർത്തനത്തിനും എതിരായ നടപടികൾ ശക്തമാക്കുന്നതിനിടെയാണ് അഞ്ചുപേർ കൂടി പിടിയിലായത്.

തൊഴിൽ, താമസ നിയമ ലംഘകരെ കണ്ടെത്താൻ ലക്ഷ്യമിട്ട് കുവൈത്തിൽ ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകൾ തുടരുകയാണ്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിവിധ സർക്കാർ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സംയുക്തമായി പരിശോധനയ്ക്ക് എത്തുന്നുണ്ട്. ദിനംപ്രതി നടക്കുന്ന ഇത്തരം പരിശോധനകളിൽ പിടിയിലാവുന്നവരെ നാടുകടത്തൽ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും തുടർന്ന് നടപടികൾ പൂർത്തിയാക്കി പിന്നീട് കുവൈറ്റിലേക്ക് മടങ്ങി വരാൻ സാധിക്കാത്ത തരത്തിൽ നാടുകടത്തുകയുമാണ് ചെയ്യുന്നത്. ആയിരക്കണക്കിന് പ്രവാസികളെ ഇത്തരത്തിൽ ഇതിനോടകം നാടുകടത്തിക്കഴിഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു.

കേരളത്തിൽ നിന്നും പല യുവതികളെയും വീട്ടുജോലിക്കെന്ന വ്യാജേന വിസാ തട്ടിപ്പിൽ മനുഷ്യക്കടത്ത് സംഘം കുവൈറ്റിലെത്തിച്ച് അനാശാസ്യത്തിന് പ്രേരിപ്പിച്ചതും മർദ്ദിച്ചതുമായ കേസുകൾ നടന്നു വരികയാണ്. ഇതിനിടെയാണ് ഇത്തരം സംഭവങ്ങൾ പുറത്തു വരുന്നത്.

© 2024 Live Kerala News. All Rights Reserved.