‘ഓര്‍ക്കുക വല്ലപ്പോഴും’, ‘കഥവീട്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്മമരം. കുട്ടികളുടെ ചിത്രമാണ്. ഹാപ്പി റൂബി സിനിമാസിന്റെ ബാനറില്‍ റൂബിവിജയന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത് .ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി അബ്ദുറബ്ബ് പ്രകാശനം ചെയ്തു. ചടങ്ങില്‍ ജി സുരേഷ്‌കുമാര്‍ ,ശശി പരവൂര്‍, നിര്‍മ്മാതാവ് എം വിജയകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സീനു സിദ്ധാര്‍ത്ഥാണ് ഛായാഗ്രാഹകന്‍ .വിവിധ സ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിഭകളായ കുട്ടികളായിരിക്കും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുക.