ആമയും മുയലും എന്ന ചിത്രത്തിന് ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ്ഫാസിൽ നായകനാകുന്നു.കോമഡിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നതെന്നാണ് വിവരം.ഈ ചിത്രത്തിൽ കീർത്തി സുരേഷ് ആണ് നായിക വേഷത്തിൽ എത്തുന്നത്.”വെട്ടം” എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രേവതി കലാമന്ദിർ വീണ്ടും ഒരു പ്രിയൻ സിനിമ നിര്മ്മിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.ചിത്രത്തിൽ മോഹൻലാൽ അഥിതി വേഷത്തിൽ എതിയെക്കുമെന്നും സൂചനയുണ്ട്.പ്രിയദര്‍ശന്‍ ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്ത ‘ആമയും മുയലും’ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു.ഈ സിനിമയുടെ ചിത്രീകരണം ജൂലൈ അവസാനം ആരംഭിക്കുവാനാണ് പദ്ധതി.