കിളിപോയി എന്ന ചിത്രത്തിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അമര്‍ ചിത്ര ഗാഥ. വിനയ് ഗോവിന്ദും വിവേക് രഞ്ജിത്തും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. സെവന്‍ ആര്‍ട്‌സ് വിജയകുമാറാണ് ചിത്രം നിര്‍മ്മി ക്കുന്നത്. നിവിന്‍ പൊളി ചിത്രത്തില്‍ നായക കഥാപാത്രമായ അമറിനെയാണ് അവതരിപ്പിക്കുന്നത് .രണ്ട് പുതുമുഖ നായിക മാര്‍ ഈ ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കും. കൊച്ചി ഡാര്ജലിംഗ,് കോഴിക്കോട് എന്നിവിടങ്ങളിലായി ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കും.