വെബ് ഡെസ്‌ക്ക്:
സിനിമ രംഗത്ത് അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിടുന്ന സുരേഷ് ഗോപി മുത്ത മകനെ രംഗത്തേക്കിറക്കുകയാണ്. നവാഗതനായ വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സുരേഷ്‌ഗോപിയുടെ മകന്‍ ഗോകുലിന്റെ ചലച്ചിത്ര രംഗത്തെ അരങ്ങേറ്റം. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബറില്‍ ആരംഭിച്ചേക്കും. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്രതോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയ് ബാബുവും ഈ ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒട്ടേറെ പരസ്യ ചിത്രങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച പരിചയവുമായാണ് വിപിന്‍ദാസ് തന്റെ ആദ്യ ചിത്രമൊരുക്കാന്‍ ഒരുങ്ങുന്നത്. സൂപ്പര്‍ താരപുത്രന്‍മാരായ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, കാളിദാസ് എന്നിവരുടെ കൂട്ടത്തിലേക്ക് ഇപ്പോള്‍ ഗോകുലും ചേരുകയാണ്. ഒട്ടേറെ പുതുമുഖങ്ങള്‍ ഈ ചിത്രത്തിലൂടെ സിനിമ ലോകത്ത് എത്തിച്ചേരുന്നുവെന്നതാണ് മറ്റൊരു സവിശേഷത..
സുരേഷ് ഗോപിയുടെ നാല് മക്കളില്‍ രണ്ടാമത്തെ കുട്ടിയാണ് ഗോകുല്‍. രണ്ട് ആണ്‍ മക്കളും രണ്ട് പെണ്‍മക്കളുമാണ് സുരേഷ്‌ഗോപിയ്ക്കുള്ളത്.