പാകിസ്ഥാനിൽ പാർട്ടി സമ്മേളനത്തിനിടെ ചാവേർ ബോംബ് സ്ഫോടനം; 40 മരണം

പെഷാവർ : പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൻഖാവ പ്രവിശ്യയിലെ ഗോത്രവർഗ ജില്ലയായ ബജാവൂറിന്റെ തലസ്ഥാനമായ ഖറിൽ ജമിയത് ഉലമ ഇസ്‍ലാം ഫസൽ (ജെയുഐ–എഫ്) പാർട്ടി സമ്മേളനത്തിനിടെ ഉണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ 40 പേർ കൊല്ലപ്പെട്ടു. ഇരുന്നൂറിലേറെ പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. തീവ്രവാദ നിലപാടുള്ള പാർട്ടിയാണ് ജെയുഐ–എഫ്.

അഫ്ഗാനിസ്ഥാൻ അതിർത്തിയോടു ചേർന്ന ഖൈബർ പഖ്തൂൻഖാവ പ്രവിശ്യയിൽ തെഹ്‍രികെ താലിബാൻ പാക്കിസ്ഥാൻ തീവ്രവാദികൾ സജീവമാണ്. പാക്ക് സർക്കാരും ഇവരുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചതിനെ തുടർന്ന് ഈയിടെയായി ഇവിടെ ഒട്ടേറെ അക്രമസംഭവങ്ങൾ നടന്നിരുന്നു. വിശദമായ അന്വേഷണം നടത്തണമെന്ന് ജെയുഐ–എഫ് തലവൻ മൗലാന ഫസലുർ റഹ്മാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനോട് ആവശ്യപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.