പാകിസ്ഥാനിലെ വ്യോമസേന പരിശീലന കേന്ദ്രത്തിന് നേരെ ഭീകരാക്രമണം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ വ്യോമസേനാ പരിശീലന കേന്ദ്രത്തില്‍ ഭീകരാക്രമണം. പാക് പഞ്ചാബിലെ മിയാന്‍വാലിയിലെ വ്യോമസേനാ പരിശീലന കേന്ദ്രത്തിന് നേരെയാണ് ശനിയാഴ്ച രാവിലെ ആറ് തീവ്രവാദികള്‍ ആക്രമണം നടത്തിയതെന്ന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ഭീകരരെ വധിക്കുകയും മൂന്ന് പേരെ വളയുകയും ചെയ്തായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകരാക്രമണത്തില്‍ മൂന്ന് വിമാനങ്ങളും ഇന്ധന ടാങ്കറും തകര്‍ന്നു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ തെഹ്രീകെ ജിഹാദ് (ടിടിപി) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി പാകിസ്ഥാന്‍ സൈന്യം അറിയിച്ചു.

കഴിഞ്ഞയാഴ്ചപാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. തുടര്‍ന്ന് ഖൈബര്‍ ജില്ലയിലെ തിരഹില്‍ സൈനിക ഓപ്പറേഷന്‍ നടത്തി. ഓപ്പറേഷനില്‍ ഒരു ഭീകരന്‍ കൊല്ലപ്പെടുകയും രണ്ട് ഭീകരര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മറ്റൊരു സംഭവത്തില്‍, ദക്ഷിണ വസീറിസ്ഥാനില്‍ ബോംബാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.