തൊടുപുഴ: നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി പൊലീസുകാരൻ പിടിയിൽ. ഇടുക്കി എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ എം.ജെ.ഷാനവാസിനെയാണ് എക്സൈസ് പിടികൂടിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മെഡിക്കല്‍ റെപ്രസന്റേറ്റീവായ സുഹൃത്ത് ഷംനാസ് ഷാജിയേയും എക്‌സൈസ് (32) കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇവരില്‍നിന്ന് 3.6 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും എക്‌സൈസ് സംഘം പിടിച്ചെടുത്തു. ശനിയാഴ്ച രാവിലെ 11 മണിയോടെ മുതലക്കോടത്തിന് സമീപം ലഹിമരുന്ന് ഇടപാട് നടക്കുന്നതിനിടെയാണ് എക്‌സൈസ് ഉദ്യോഗസ്ഥരെത്തി സംഘത്തെ പിടികൂടിയത്. ഇവരില്‍നിന്ന് മയക്കുമരുന്ന് വാങ്ങാനെത്തിയ ആളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരി ഇടപാടുകൾ നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.