അഞ്ചൽ: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. കാസർഗോഡ് ഉപ്പള മംഗലത്താടി പച്ചമ്പളയിൽ പവാസ് (23) ആണ് അറസ്റ്റിലായത്. അഞ്ചൽ എക്സൈസ് ആണ് അറസ്റ്റ് ചെയ്തത്.
അഞ്ചൽ ആർ.ഒ ജംങ്ഷനിൽ നിന്നുമാണ് പവാസിനെ പിടികൂടിയത്. 6.885 ഗ്രാം മയക്കുമരുന്ന് ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
മംഗലാപുരത്തു നിന്ന് വാങ്ങി ട്രെയിനിൽ കൊല്ലത്തെത്തിയ ശേഷം സുഹൃത്തിന്‍റെ ബൈക്കിലാണ് പവാസ് അഞ്ചലിലെത്തിയത്. ഇവിടെ നേരത്തെ ഒരു ബേക്കറിയിൽ ഷവർമ മേക്കറായി ഇയാൾ ജോലി ചെയ്തിരുന്നു. അക്കാലത്തുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് വിൽക്കുന്നതിനായിരുന്നു അഞ്ചലിലെത്തിയതെന്ന് എക്സൈസിന്‍റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ബേക്കറിയിലെ കാസർഗോഡ്, കോഴിക്കോട് സ്വദേശികളായ യുവാക്കളെയും എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു.