ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട്; ജലനിരപ്പ് 2381.52 അടിയിൽ

ഇടുക്കി > കനത്ത മഴയെ തുടർന്ന് ജലനിരപ്പ് 2381.52 അടിയിൽ എത്തിയതിനാൽ ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒരു അടി കൂടി ജലനിരപ്പ് ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. ആകെ സംഭരണ ശേഷിയുടെ 82.06% ആണ് ഇപ്പോൾജലനിരപ്പ്. പൊതുജനങ്ങൾഅധികൃതർ നൽകുന്ന മുൻകരുതൽനിർദേശങ്ങൾപാലിക്കണമെന്ന്‌ ജില്ലാ കലക്‌ടർ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.