ഇടുക്കി ഡാം വീണ്ടും തുറന്നു; സെക്കന്‍ഡില്‍ 40,000ലീറ്റര്‍ വെള്ളം പുറത്തേക്ക്;പെരിയാറിന്‍റെ ഇരുകരകളിലും ജാഗ്രതാനിര്‍ദ്ദേശം

തൊടുപുഴ: ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഷട്ടറുകള്‍ തുറന്നിരുന്നു ഇതിന് പിന്നാലെ ഇടുക്കി ഡാമിലെ സ്പില്‍വേയുടെ നാലു ഷട്ടറുകള്‍ ഉയര്‍ത്തിയത്.രാവിലെ പത്തിനാണ് ഇടുക്കി ഡാം തുറന്നത്. ചെറുതോണിയിലെ ഒരുഷട്ടര്‍ 40 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 40000 ലീറ്റര്‍ വെള്ളം ഒഴുക്കിവിടും.2399.40 ഏടിയാണ് ഇടുക്കിയിലെ ജലനിരപ്പ്.വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹതര്യത്തിലാണ് ഇടുക്കി ഡാമിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലായ 2400.03 അടിക്ക് മുകളിലെത്തുന്നതിന് സാധ്യതയുള്ളതിനാലാണ് ഷട്ടര്‍ തുറക്കാന്‍ കാരണം.പരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവരും തെറുതോണിയിലുള്ളവരും അതീവജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് അധികൃതര്‍ പറഞ്ഞു.ഏഴാം തവണയാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്. ഒരു വര്‍ഷത്തിനിടെ മൂന്നാം തവണ അണക്കെട്ട് തുറക്കുന്നത് ചരിത്രത്തിലാദ്യമാണ്.ഇന്ന് രാവിലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്ന് വെള്ളം ഒഴുക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ കൂടി പരിഗണിച്ചാണ് അധികൃതരുടെ തീരുമാനം.

© 2024 Live Kerala News. All Rights Reserved.