സ്വപ്നയുടെ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം വേണം: ഡി.ജി.പിക്ക് പരാതി നൽകി ഷാജ് കിരൺ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷ് പുറത്തുവിട്ട ഫോൺ സംഭാഷണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഷാജ് കിരണും സുഹൃത്തും ഡി.ജി.പിക്ക് പരാതി നൽകി. സംസ്ഥാന സർക്കാരിനെതിരെ സ്വപ്ന നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാക്കാൻ ശ്രമം നടത്തുന്നുവെന്ന് പരാതിയിൽ പറയുന്നു. ഏതന്വേഷണത്തോട് സഹകരിക്കുമെന്നും ചോദ്യം ചെയ്യാൻ നോട്ടിസ് നൽകണമെന്നുമാണ് ഷാജ് കിരണിന്റെ ആവശ്യം.

അതേസമയം, സ്വപ്നയ്ക്ക് പിന്നിൽ അവരുടെ അഭിഭാഷകൻ കൃഷ്ണരാജാണെന്ന് ഷാജ് കിരണ്‍ ആരോപിച്ചിരുന്നു. സ്വപ്നയുടെ ഫോൺ പോലും എച്ച്.ആർ.ഡി.എസ്സി​ന്റെ നിയന്ത്രണത്തിലാണെന്നും ഷാജ് കിരണ്‍ പറഞ്ഞു. കേസിൽ പെട്ടു പോകുന്നു എന്ന് തോന്നിയപ്പോൾ പ്രശ്നത്തിൽ തലയൂരാനാണ് ശ്രമിച്ചതെന്നും ആവശ്യമെങ്കിൽ ഫോൺ അന്വേഷണത്തിന് വിധേയമാക്കാൻ തയ്യാറാണെന്നും ഷാജ് കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

21 തവണ സ്വണ്ണം കൊണ്ടുവന്നു എന്നൊന്നും എന്നോട് പറഞ്ഞിട്ടില്ല. തിരുവനന്തപുരത്തെ ഏതോ ജൂവലറിയുടെ മോഡൽ ആകാൻ അവർ ഇടയ്ക്ക് പോകുന്നു എന്ന് പറഞ്ഞു. അവർ തള്ളിയ കാര്യമൊന്നും ഞാൻ പുറത്തു പറഞ്ഞിട്ടില്ല. അവര് തള്ളിയ തള്ളൽ കേട്ടാൽ അട്ടർ ബ്ലെ​ന്റർ ആയിപ്പോകും. അതുകൊണ്ട് ഞാൻ അതിന് മറുപടി പറഞ്ഞില്ല. അതൊക്കെ അവർ എഡിറ്റ് ചെയ്ത് കളഞ്ഞിട്ടുണ്ട്. അവർ പറ‍ഞ്ഞതിൽ അട്ടർ ബ്ലെ​ന്ററുകളുണ്ട്’- ഷാജ് കിരണ്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.